കൊല്ലം: ദേശീയ ന്യൂനപക്ഷ ഐക്യം ബിജെപിയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഭാരതീയ ജനത ന്യനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു . ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ സമ്മേളനം കൊല്ലത്ത് ബി.ജെപി. ജില്ലാ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനിതാ മതിലിലൂടെ കേരള സർക്കാർ സംസ്ഥാന ജനതയ്ക്കു മുകളിൽ അബദ്ധ പഞ്ചാംഗം ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വഖഫ് ബോർഡിലെയും ന്യൂനപക്ഷ വകുപ്പിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.കെ.ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗം ബേബിജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി മുഖത്തല റഹിം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് സന്ദേശവും മതേതര കൂട്ടായ്മയും റവ. ഫാ. ജിബു സോളമൻ ഉദ്ഘാടനം ചെയ്തു.