വാഷിംഗ്ടണ്‍ ഡിസി: മരുന്നുകളുടെ നിയന്ത്രണം നീക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അത്യസാധാരണമായ സന്ദർഭങ്ങളിലാണ് യഥാർഥ സുഹൃത്തുകളുടെ സഹായം വേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈഡ്രോക്സി ക്ലോറോക്വീൻ അടക്കമുള്ള മരുന്നുകൾ അമേരിക്കയിേലേക്ക് എത്തിച്ചു നൽകിയ നേരേന്ദ്ര മോദിയുടെ നല്ല മനസിനെ ഒരിക്കലും മറക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മോദിയുടേത് കരുത്തുന്ന നേതൃത്വമാണെന്നും അത് ഇന്ത്യക്കാർക്ക് മാത്രമല്ല മറ്റുള്ളവർക്കും സഹായകരമാണെന്നും ട്രംപ് പറഞ്ഞു. നേരത്തെ, ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും മോദിയ ട്രംപ് പുകഴ്ത്തിയിരുന്നു.
കോവിഡ് പ്രതിരോധനത്തിനായി മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വീൻ എന്ന മരുന്ന് അമേരിക്കയിലേക്ക് അയക്കണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കാതെ ഇരുന്നപ്പോൾ മരുന്ന് തന്നില്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന 24മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ത്യ നീക്കിയിരുന്നു.