സായിപ്പിന്‍റെ സ്കൂൾ … എരുമേലിയിലെ നോ​യ​ൽ മെ​മ്മോ​റി​യ​ൽ സ്‌​കൂ​ളി​നും ചെ​മ്പ​ക​മ​ര​ത്തി​നും പ്രാ​യം 108


എ​രു​മേ​ലി: ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് നോ​യ​ൽ സാ​യി​പ്പ് സ്ഥാ​പി​ച്ച എ​രു​മേ​ലി​യി​ലെ ഏ​റ്റ​വും ആ​ദ്യ​ത്തെ സ്കൂ​ളാ​യ ക​ന​ക​പ്പ​ലം എൻ​എം​എ​ൽ​പി സ്കൂ​ൾ 108 വയ​സി​ലേ​ക്ക്.എ​ഡ്വി​ൻ ഹ​ണ്ട​ർ നോ​യ​ൽ എ​ന്ന ഇം​ഗ്ല​ണ്ടു​കാ​ര​നാ​യ മി​ഷ​ന​റി ഈ ​സ്കൂ​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ ഒ​രു ചെ​മ്പ​ക​മ​രം മു​റ്റ​ത്ത് ന​ട്ടി​രു​ന്നു.

ആ ​മ​രം ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ പ്രാ​യ​വു​മാ​യി ഇ​ന്നും ത​ണ​ൽ പൊ​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഒ​ട്ടേ​റെ സ്കൂ​ളു​ക​ൾ കേ​ര​ള​ത്തി​ൽ നോ​യ​ൽ സാ​യി​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. ആ ​സാ​യി​പ്പി​നെ നേ​രി​ൽ​ക്ക​ണ്ട പ​ഴ​യ ത​ല​മു​റ​യി​ൽ ഇ​ന്ന് ഏ​താ​നും പേ​രേ ജീ​വി​ച്ചി​രി​പ്പു​ള്ളൂ. അ​വ​രി​ൽ മൂ​ന്നു​പേ​രെ സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ വേ​ള​യി​ൽ ആ​ദ​രി​ച്ചി​രു​ന്നു.

1916ലാ​ണ് സ്കൂ​ൾ സ്ഥാ​പി​ച്ച​ത്. ഓ​ട് മേ​ഞ്ഞ പ​ഴ​യ കെ​ട്ടി​ടം അ​തേ​പ​ടി നി​ല​നി​ർ​ത്തി പി​ന്നീ​ട് ന​വീ​ക​രി​ച്ചു. ബ്ര​ദ​റ​ൺ മി​ഷ​ൻ സ്കൂ​ൾ എ​ന്നാ​യി​രു​ന്നു ആദ്യ പേ​ര്. സാ​യി​പ്പി​ന്‍റെ മ​ര​ണ​ത്തോ​ടെ ഓ​ർ​മ​യ്ക്കാ​യി നോ​യ​ൽ മെ​മ്മോ​റി​യ​ൽ സ്കൂ​ൾ എന്ന പേ​രാ​യി. ഒ​ന്നു​മു​ത​ൽ നാ​ലു വ​രെ​യാ​ണ് അ​ധ്യ​യ​നം. നൂ​റോ​ളം കു​ട്ടി​ക​ളു​ണ്ട്.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ. ​എം.​പി. ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കെ.​എം. ജോ​ൺ​സ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. ബേ​ബി, ലോ​ക്ക​ൽ മാ​നേ​ജ​ർ എം.​എ. മാ​ത്യു, ടോം ​ഏ​ബ്ര​ഹാം, എ​സ്എ​സ്ജി അം​ഗ​ങ്ങ​ളാ​യ സി.​എ​സ്. മാ​ത്യു, ചെ​റി​യാ​ൻ പു​ന്നൂ​സ് ന​ടു​വ​ത്ര, ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് എം. ​സി​ന്ധു ഉ​ൾ​പ്പെടെ അ​ഞ്ച് അ​ധ്യാ​പ​ക​രും മൂ​ന്ന് ജീ​വ​ന​ക്കാ​രു​മു​ണ്ട്. ക്ലാ​സ് മു​റി​ക​ളെ​ല്ലാം ടൈ​ലി​ട്ടു. പ​ഴ​യ ക​ത​കു​ക​ളും ജ​നാ​ല​ക​ളും മാ​റ്റി.

ഫാ​നും ലൈ​റ്റും ലാ​പ്ടോ​പ്പു​ക​ളും എ​ൽ​സി​ഡി പ്രൊ​ജ​ക്‌​ട​റു​ക​ളും സ്ഥാ​പി​ച്ചു. സ്കൂ​ൾ ബ​സു​മു​ണ്ട്. കൂ​ടാ​തെ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ൾ, എം​എ​ൽ​എ ഫ​ണ്ടി​ലും പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ടി​ലും നി​ർ​മി​ച്ച ശൗ​ചാ​ല​യ​ങ്ങ​ൾ, മൈ​ന​ർ പാ​ർ​ക്ക്‌, മ​ഴ​വെ​ള്ള സം​ഭ​ര​ണി അ​ങ്ങ​നെ ആ​ധു​നി​ക മാ​റ്റ​ങ്ങ​ൾ ഏ​റെ വ​ന്നെ​ങ്കി​ലും എ​ല്ലാ​ത്തി​ന്‍റെ​യും പി​ന്നി​ലെ മ​ഹ​നീ​യ സ്മ​ര​ണ​യാ​യി മു​ൻ​വ​ശ​ത്ത് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നോ​യ​ൽ സാ​യി​പ്പി​ന്‍റെ പേ​ര് തി​ള​ങ്ങി നി​ൽ​ക്കുന്നു.

Related posts

Leave a Comment