ന്യൂഡൽഹി: സ്മാർട് ഫോണ്‍ ആരാധകർ ഏറെ കാത്തിരുന്ന നേകിയ 8 സ്മാർട്ട് ഫോണ്‍ ഇന്ത്യൻ വിപണിയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് എച്ച് എംഡി ഗ്ലോബൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണ്‍ മോഡൽ അവതരിപ്പിച്ചത്. ഈ ട്രേഡിംഗ് രംഗത്തെ വന്പനായ ആമസോണ്‍ ഇന്ത്യയിലൂടെ മാത്രമാണു നോകിയ 8ന്റെ വില്പനയെന്നാണുകേൾക്കുന്നത്. 36,999 രൂപയാണ് ആമസോണ്‍ ഇന്ത്യയിൽ ഫോണിന്റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരേ സമയം ഫ്രണ്ട് കാമറയും റിയർ കാമറയും ഉപയോഗിച്ച് വീഡിയോ എടുക്കാനും ചിത്രങ്ങൾ എടുക്കാനും കഴിയുമെന്നതാണ് നോകിയ 8ന്റെ സവിശേഷതകളിലൊന്ന്.
മറ്റു ഫീച്ചറുകൾ
്ക്വാൽകോം സ്നാപ് ഡ്രാഗണ്‍ 835 പ്രോസസർ, 4ജിബി റാം, 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്( 256ജിബി വരെയായി ഇതു ഉയർത്താം) ഗ്ലോറില്ല ഗ്ലാസ് 5 സംരക്ഷണമുള്ള 5.3 ഇൻഞ്ച് 2കെ എൽസിഡി ഡിസ്പ്ലെ, 13 മെഗാപിക്സൽ വീതമുള്ള ഫ്രണ്ട് – റിയർ കാമറകൾ, 3090 എംഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 7.1.1 നൗഗാട്ടിലാണ് നോകിയ 8ന്റെ പ്രവർത്തനം. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ഓറിയോയിലേക്ക് നോക്കിയ 8 അപ്ഡേറ്റ് ചെയ്യാമെന്നാണു കന്പനി അവകാശപ്പെടുന്നത്.