‘നോ​ക്കു​കൂ​ലി ത​മ്പ്രാ​ക്ക​ൾ’..! വീ​ട്ടു​മു​റ്റ​ത്ത് സി​മ​ന്‍റ്ക​ട്ട ഇ​റ​ക്കു​ന്ന​ത് ത​ട​ഞ്ഞ് സി​ഐ​ടി​യു; ചു​മ​ട് ഇ​റ​ക്കി​യ​ത് ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും; യൂ​ണി​യ​നെ​തി​രെ പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി വീ​ട്ടു​ട​മ


തൃ​ശൂ​ര്‍: വീ​ട്ടു​മു​റ്റ​ത്തെത്തിയ വാഹനത്തിൽ നിന്ന് സി​മ​ന്‍റ്ക​ട്ട ഇ​റ​ക്കു​ന്ന​ത് ത​ട​ഞ്ഞ് സി​ഐ​ടി​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍. അ​ണി​ചേ​രി​ക്ക​ടു​ത്ത് പാ​ലി​ശേ​രി​യി​ല്‍ വി​ശ്വ​നാ​ഥ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. സി​മ​ന്‍റ്ക​ട്ട​ക​ള്‍ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​റ​ക്കു​ന്ന​ത് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ള്‍ ത​ട​യു​ക​യാ​യി​രു​ന്നു.

“സി​മ​ന്‍റ്ക​ട്ട​ക​ള്‍ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​റ​ക്ക​ണ്ട, വീ​ട്ടു​കാ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ ഇ​റ​ക്കാം’ എ​ന്നാ​യി​രു​ന്നു സി​ഐ​ടി​യു നി​ല​പാ​ട്. ഇ​തോ​ടെ വി​ശ്വ​നാ​ഥ​നും ഭാ​ര്യ സം​ഗീ​ത​യും ചേ​ര്‍​ന്ന് 100 സി​മ​ന്‍റ്ക​ട്ട​ക​ള്‍ ഇ​റ​ക്കി​വെ​ച്ചു. ക​ട്ട​ക​ള്‍ ഇ​റ​ക്കി തീ​രു​വോ​ളം സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ള്‍ മ​തി​ലി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലെ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് ക​ട്ട​ക​ള്‍ എ​ത്തി​ച്ച​തെ​ന്നും സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വി​ശ്വ​നാ​ഥ​ന്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment