മൂവാറ്റുപുഴ: നല്ലനിലയിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളെയും സമൂഹമധ്യത്തിൽ അപമാനിക്കാനായി ഒരു വിഭാഗം തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുന്നതായി ആക്ഷേപം ഉയരുന്നു. ഇവരെ നിയന്ത്രിക്കാൻ കഴിയാതെ യൂണിയനുകളും ഉദ്യോഗസ്ഥരും വിഷമിക്കുന്പോൾ സാധാരണ ജനത്തിനും വ്യാപാരികൾക്കും നീതി ലഭിക്കാത്ത സാഹചര്യമാണ്.
കോതമംഗലം പോലുള്ള മേഖലകളിലാണ് നോക്കുകൂലി കൂടുതൽ സജീവമാകുന്നത്. ടൗണ് പ്രദേശത്തെ വീടുകളിലും മരക്കച്ചവട മേഖലയിലുമെല്ലാം നോക്കുകൂലി ഇടപാടുകൾ ഇപ്പോഴും തുടരുന്നതായാണ് സൂചന. വാഹനങ്ങളിൽ ഉത്പന്നങ്ങൾ എത്തുന്നതു കണ്ടാൽ പിന്നാലെ പാഞ്ഞെത്തുന്ന തൊഴിലാളികൾ ആക്രോശവും അസഭ്യവർഷവും നടത്തുക പതിവാണെന്നു വ്യാപാരികൾ പറയുന്നു.
വ്യാപാരികൾ തനിയെ തങ്ങളുടെ സാധനങ്ങൾ ഇറക്കുന്പോൾ പലവിധ ഭീഷണിയും ഉണ്ടാകാറുണ്ട്. പലപ്പോഴും ജോലി എടുക്കാതെ കൂലി വാങ്ങുന്നതാണ് ഇവരുടെ രീതി. വ്യാപാരികളെ മാത്രമല്ല വീട്ടുകാരെയും ഇവർ വെറുതെ വിടാറില്ല. പല സാധനങ്ങളും ഇവരെക്കൊണ്ടു ഇറക്കുന്നതിൽ വീട്ടുകാർക്കും വ്യാപാരികൾക്കും ഭയമാണ്. കൂലിയുടെ പേരിൽ തർക്കമുണ്ടെങ്കിൽ സാധനങ്ങൾക്കു കേടുപാടുവരുത്തുമെന്നതു തീർച്ചയാണ്.
പലപ്പോഴും അമിതകൂലി ആവശ്യപ്പെടുന്നതിനാൽ നോക്കുകൂലിയായി എന്തെങ്കിലും തുക നൽകുവാൻ വ്യാപാരികൾ നിർബന്ധിക്കപ്പെടുകയാണെന്നും ആക്ഷേപമുണ്ട്. ലോഡ് ഇറക്കുന്നതു കണ്ടാൽ ഞങ്ങൾ ഇറക്കാം നോക്കുകൂലി വേണ്ടെന്നു പറഞ്ഞു വരുന്നവർ നോക്കുകൂലിയും വാങ്ങി മടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നു വ്യാപാരികളും നാട്ടുകാരും പറയുന്നു.
നോക്കുകൂലി നിരോധിച്ചു കൊണ്ടുള്ള ഉത്തരവുകൾ ഇറങ്ങിയെങ്കിലും പ്രായോഗികമായി ഇതിനെയൊന്നും തടയാൻ സാധിച്ചിട്ടില്ല. എന്നാൽ നല്ല നിലയിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം ചുമട്ടുതൊഴിലാളികളും നോക്കുകൂലിക്കെതിരാണ്. യൂണിയന്റെ നിലപാടിനെതിരേ ഇവർ പ്രവർത്തിക്കാറുമില്ല.
വ്യാപാരികളാണെങ്കിലും ഇവരെ വിളിക്കുന്നതിനാണ് താൽപര്യം കാണിക്കുന്നത്. എന്നാൽ സംഘർഷം ഉണ്ടാകേണ്ടതില്ലെന്ന കാരണത്താൽ പല വിട്ടുവീഴ്ചയ്ക്കും വീട്ടുകാരും വ്യാപാരികളും തയാറാകുന്നതാണ്. ല