നോ​ക്കു​കൂ​ലി അ​നു​വ​ദി​ക്കി​ല്ല; തി​രു​വ​ല്ല സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കു​ന്ന​തി​ന് അ​ട്ടി​മ​റി, നോ​ക്കു​കൂ​ലി​ക​ള്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍. തി​രു​വ​ല്ല സം​ഭ​വ​ത്തി​ല്‍ ക്രി​മി​നി​ല്‍ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. നോ​ക്കു​കൂ​ലി, അ​മി​ത​കൂ​ലി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ള്‍ ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ല.

നോ​ക്കു​കൂ​ലി പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തി​രു​വ​ല്ല​യി​ലു​ണ്ടാ​യ​തു പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​ത്.

ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും പ​രാ​തി​ക​ളുണ്ടാ​യാ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കാ​ത്ത​തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ 24 മ​ണി​ക്കൂ​റി​ല്‍ 414 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 422 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

335 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. 20 ലി​റ്റ​ര്‍ കോ​ട പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ളം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു കേ​സ് ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്.

ലോ​ക്ഡൗ​ണ്‍ മേ​യ് മൂ​ന്നു വ​രെ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​വി​ഡ്-19 ന്റെ ​സാ​മൂ​ഹ്യ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ഏ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും ലം​ഘ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ നേ​രി​ടു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Related posts

Leave a Comment