ആലപ്പുഴ: ദേശീയ പാതയോരം തറയോട് പാകുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നോക്കുകൂലിയുടെ പേരിൽ തടസപ്പെട്ട സംഭവത്തിൽ തൊഴിൽ വകുപ്പും പോലീസും ഇടപെട്ടു.നിർമാണ പ്രവർത്തനങ്ങൾ നോക്കുകൂലിയുടെ പേരിൽ തടസപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി എം.ഇ.ഷാജഹാൻ രാഷ്ട്രദീപികയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ കരാറുകാരെ വിളിച്ചു വരുത്തുകയും രേഖാമൂലം പോലീസിൽ പരാതി നൾകാനും നിർദേശം ന ൾ കി യിരിന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്ത ചങ്ങനാശേരി ജംഗ്ഷൻ മുതൽ എസ്.ഡി.കോളജ് വരെ പാതയോരത്ത് തറയോടുകൾ പാകുന്ന ജോലിക്ക് എ ഐ ടി യു സി പ്രവർത്തകരാണ് നോക്കു കൂലി ആവശ്യപ്പെട്ടത്.