നോമ്പ് തുടങ്ങി; ഫ്രൂ​ട്ട്സ് വി​പ​ണി​ ഉ​ണ​ർ​ന്നു; പഴങ്ങളിൽ താരമായി മാമ്പഴം

ച​ങ്ങ​രം​കു​ളം: ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ൽ റം​സാ​ൻ മാ​സം തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ൽ ഫ്രൂ​ട്ട്സ് വി​പ​ണി​യും ഉ​ണ​ർ​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​ന​ത്ത മ​ഴ​യി​ൽ മു​ങ്ങി​പ്പോ​യ റം​സാ​ൻ വി​പ​ണി​യാ​ണ് ഇ​ത്ത​വ​ണ ക​ച്ച​വ​ട​ക്കാ​ർ തി​രി​ച്ച് പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. സീ​സ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഫ്രൂ​ട്ട്സ് ക​ച്ച​വ​ട​ങ്ങ​ൾ സ​ജീ​വ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

മാ​ന്പ​ഴ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും വി​പ​ണി​യി​ൽ പ്ര​ധാ​ന ഐ​റ്റം. 30 രൂ​പ മു​ത​ൽ 120 രൂ​പ വ​രെ വി​ല വ​രു​ന്ന നി​ര​വ​ധി ഐ​റ്റം മാ​ന്പ​ഴ​ങ്ങാ​ണ് വി​പ​ണ​ന​ത്തി​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ത​രം ഈ​ത്ത​പ്പ​ഴ​ങ്ങ​ളും വി​പ​ണി​യി​ൽ വി​പ​ണി​യി​ൽ സ്ഥാ​നം പി​ടി​ച്ച് ക​ഴി​ഞ്ഞു. ഫ്രൂ​ട്ട്സ് വി​ല​യി​ലും ഇ​ത്ത​വ​ണ വ​ലി​യ മാ​റ്റം ഉ​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ 20 രൂ​പ വ​രെ​യെ​ത്തി​യ നേ​ന്ത്ര​പ്പ​ഴ​വും ചെ​റു​പ​ഴ​വും വി​ല 40 മു​ത​ൽ 50 വ​രെ ആ​യ​ത് ര​ണ്ട് ദി​വ​സം കൊ​ണ്ടാ​ണ്.വി​ഐ​പി ഇ​ന​ങ്ങ​ളാ​യ പി​യ​ർ, മ​ധു​ര​പ്പു​ളി​ക​ൾ, കി​വി, സ്റ്റോ​ബ​റി, ബ​ട്ട​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ആ​പ്പി​ളു​ക​ൾ ഇ​വ നോ​ന്പ് തു​റ​ക​ളി​ൽ എ​ല്ലാ ഐ​റ്റ​ങ്ങ​ളും സ​ജീ​വ​മാ​ണ്. ബ​ർ​ത്തു​ക്കാ​ൽ, വി​വി​ധ ത​രം ഷ​മാ​മു​ക​ളും, ത​ണ്ണി​മ​ത്ത​നു​ക​ൾ എ​ന്നി​വ​യും വി​പ​ണി​യി​ലെ താ​ര​ങ്ങ​ളാ​ണ്.

മു​ന്തി​രി​യും ഓ​റ​ഞ്ചും വ​രെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ ഫ്രൂ​ട്ട്സ് വി​പ​ണി​യി​ലും മ​ത്സ​ര​ങ്ങ​ൾ മു​റു​കി​യി​ട്ടു​ണ്ട്.വി​വി​ധ സം​ഘ​ട​ന​ക​ളും, ക്ള​ബ്ബു​ക​ളും, മ​സ്ജി​ദു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന നോ​ന്പ് തു​റ​ക​ൾ സ​ജീ​വ​മാ​കു​ന്ന​തോ​ടെ ഫ്രു​ട്ട്സ് വി​പ​ണി കൂ​ടു​ത​ൽ ഉ​ണ​രു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തീ​ക്ഷ.

Related posts