കുളിക്കാനോ…?എന്നെക്കിട്ടില്ല! 24 വര്‍ഷമായി കുളിക്കാറില്ല എന്ന കാരണം കൊണ്ട് യോഗിയായ ബീഹാര്‍ സ്വദേശിയുടെ കഥ ഇങ്ങനെ

sakaldev1.jpg.image.784.410ദിവസവും രണ്ടുനേരം കുളിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ കുളി ഒരു അധികപ്പറ്റാണെന്ന് കരുതുന്ന ആളാണ് സകല്‍ദേവ് ടുഡ്ഡു എന്ന ബിഹാര്‍ സ്വദേശി. കണ്ടാല്‍ ആള് ഡീസന്റാണ്. വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരണവും. നീണ്ട ജടയാണ് ആകെയൊരു വൃത്തികേട്. ഇനി കുളിയുടെ കാര്യത്തിലേക്ക് വന്നാല്‍ സകല്‍ദേവ് തികഞ്ഞ ഒരു പിശുക്കനാണ്. ഒന്നും രണ്ടുമല്ല, 24 വര്‍ഷമായി ഈ മനുഷ്യന്റെ ശരീരം വെള്ളം കണ്ടിട്ട്. കുളിയെന്നു പറഞ്ഞാല്‍ അത്രയ്ക്ക് അലര്‍ജിയാണ് ഈ മനുഷ്യന്.

കുളി ഉപേക്ഷിച്ചതു കൊണ്ടുതന്നെ മുടി വെട്ടുന്നതും സകല്‍ദേവ് നിര്‍ത്തി.  കടുത്ത ശിവഭക്തനാണെന്നതിനാലാണ് ആരാധകര്‍ പറയുന്നത്. താനായിട്ട് അതു നിഷേധിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. കുളിം തേവാരോം ഇല്ലെങ്കിലും ആള് മോഡേണാണ്. വാട്‌സ് ആപ്പ് അടക്കം സോഷ്യല്‍ മീഡിയകളില്‍ സജീവം. ചാറ്റിങ് ആണ് ഇഷ്ട വിനോദം. 22 ാം വയസില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സകല്‍ദേവിന് ഒരു വര്‍ഷത്തേക്ക് മുടി വെട്ടാന്‍ കഴിഞ്ഞില്ല. മുടി വളര്‍ന്നു ജഡ പിടിച്ചു. ഇതോടെ ചിലര്‍ സകല്‍ദേവിനെ ശിവ യോഗിയായി കരുതാന്‍ തുടങ്ങി. അവരെ വിഷമിപ്പിക്കേണ്ടെന്ന് ഇയാളും കരുതി. ഒപ്പം കുളിയും ഉപേക്ഷിച്ചു.

sakaldev2.jpg.image.784.410

തുടക്കത്തില്‍ ഇടയ്ക്കും മുട്ടിനും കുളിച്ചിരുന്നു. അതിനുശേഷം മുടി പരിപാലിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കുളി പാടേ ഉപേക്ഷിക്കുകയായിരുന്നു. യോഗിയാണെന്ന് ആരാധകര്‍ പറയുന്നുണ്ടെങ്കിലും സകല്‍ദേവ് ഇതു പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. എങ്കിലും അസുഖ ബാധിതര്‍ അനുഗ്രഹം തേടി എത്തുമ്പോള്‍  അനുഗ്രഹിച്ച് വിടും. ഉപദേശവും കൊടുക്കും. ദൈവിക പരിവേഷം കുറയ്‌ക്കേണ്ടെന്നു കരുതി ഇപ്പോള്‍ മാംസാഹാരം പൂര്‍ണമായി ഉപേക്ഷിച്ചു. ഇതു മുതലാക്കി ജീവിക്കാം എന്നൊന്നും അദ്ദേഹം കരുതുന്നില്ല. കുലിപ്പണിക്കു പോയാണ് അന്നത്തിനുള്ള വക കണ്ടെത്തുന്നത്.

അടുത്തിടെ ഇറാന്‍കാരനായ അമൗ ഹാജി എന്ന 80 വയസുകാരന്‍ കുളിക്കാത്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 60 വര്‍ഷമായി ഇയാള്‍ കുളിച്ചിട്ടില്ല. കുളിച്ചാല്‍ അസുഖം വരും എന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്. ഗുഹകളിലാണ് ഇയാള്‍ താമസിക്കുന്നത്. സാധാരണ മനുഷ്യരുമായി കൂട്ടുകൂടാന്‍ വിമുഖനാണ് ഇയാള്‍. അഴുകിയ മാംസം ഭക്ഷിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഒപ്പം മോശം വെളളമാണ് കുടിക്കുക. പക്ഷേ മുടി വളര്‍ന്നുവെന്ന് തോന്നിയാല്‍ തീ ഉപയോഗിച്ചു കരിച്ചു കളയുന്നതാണ് ശീലം.

iran1.jpg.image.784.410

Related posts