എതിർ കളിക്കാന്റെ വേദനയിൽ അവനെ സഹായിക്കുന്ന ഒരു കാഴ്ച ഉറുഗ്വെ-പോർച്ചുഗൽ മത്സരത്തിൽ കണ്ടു. പരിക്കിനെത്തുടർന്നു വേദനകൊണ്ടു നടക്കാൻ വിഷമിച്ച എഡിൻസണ്‍ കവാനിയെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സഹായിച്ച പ്രവൃത്തിയാണ് ഏവരുടെയും പ്രശംസയ്ക്കു പാത്രമായത്.
പോർച്ചുഗലിനെതിരേ രണ്ടു ഗോളടിച്ച കവാനി കളി തീരാൻ 17 മിനിറ്റുള്ളപ്പോൾ കാലിനു കടുത്ത വേദനയെത്തുടർന്ന് കളി തുടരാനാവാതെ വിഷമിക്കുകയായിരുന്നു. നടക്കാൻപോലും ബുദ്ധിമുട്ടിയ കവാനിയെ റൊണാൾഡോ ചേർത്തു പിടിച്ച് കളത്തിനു പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. എതിരാളിയെ സഹായിച്ച റൊണാൾഡോയുടെ പ്രവൃത്തിയെ കായികലോകം പ്രകീർത്തിച്ചു.