ന്യൂഡൽഹി: കോളജ് മെസിൽ മാംസാഹാരം നൽകിയത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഡൽഹി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ സംഘർഷം. ശിവരാത്രി ദിനത്തിൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് എബിവിപി ആവശ്യപ്പെടുകയായിരുന്നു. ഒരു വിദ്യാർഥിനിയെ പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്.
മെസിലെ പട്ടിക പ്രകാരം ഇന്നലെ മാംസാഹാരം നൽകുന്ന ദിവസമായിരുന്നു. എബിവിപി പ്രവർത്തകർ ഇത് തടഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് എസ്എഫ്ഐ ഡൽഹി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ശിവരാത്രി ദിനത്തിൽ വ്രതം എടുത്ത വിദ്യാർഥികൾക്കുനേരേ ഇടതു സംഘടനകൾ അതിക്രമം നടത്തിയെന്ന് എബിവിപി ആരോപിച്ചു.