തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് പുതിയ മാനം കൈവരുന്നു. സമരം ശക്തമായി തുടരുന്നതിനിടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ മകന്റെയും കാമുകിയുടെയുമെന്ന പേരില്‍ അശ്ലീലചിത്രങ്ങള്‍ പരക്കുകയാണ്. മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അര്‍ധനഗ്നയായി കട്ടിലില്‍ കിടക്കുന്ന ചിത്രങ്ങളാണ് വാട്സാപ്പിലടക്കം അതിവേഗം പ്രചരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട സൈബര്‍ സെല്‍ ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ലക്ഷ്മി നായരുടെ നിലപാട്. ലോ അക്കാദമി വിദ്യാര്‍ത്ഥികളും സമരത്തിനു പിന്തുണ നല്കുന്നവരുമാണ് ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതെന്നാണ് ലക്ഷ്മിയുടെ കുടുംബം പറയുന്നത്. യൂട്യൂബിലെ ടോപ്പ് ട്രെന്റിംഗ് ലിസ്റ്റിലും ലക്ഷ്മി നായര്‍ നിറഞ്ഞുനില്‍ക്കുകയാണ്. ലക്ഷ്മി നായര്‍ അവതരിപ്പിക്കുന്ന ചാനല്‍ പരിപാടികളിലെ രംഗങ്ങളാണ് ഏറെയും.
യൂട്യൂബ് ഇന്ത്യയിലെ ടോപ്പ് ട്രന്റിംഗായ അഞ്ച് വീഡിയോകളില്‍ രണ്ടെണ്ണവും ലക്ഷ്മി നായരെക്കുറിച്ചുള്ളതാണ്. പണ്ട് കൈരളി ടിവിയില്‍ നടന്ന കുക്കറിഷോ റിയാലിറ്റി ഷോയ്ക്കിടെ നടി അനിതയുടെ ചീത്തവിളിയും പ്രതികരണങ്ങളും സജീവമായി പ്രചരിക്കുന്നുണ്ട്. അതേസമയം, മകന്റെയും കാമുകിയുടെതുമെന്ന പേരില്‍ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പോലീസിനെ സമീപിക്കുമെന്ന് ലക്ഷ്മി നായര്‍ പറയുന്നു. എന്നാല്‍ ലക്ഷ്മിയുടെ മകന്റെയും കാമുകിയുടെയും ചിത്രങ്ങള്‍ പ്രചരിക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കിലെന്നാണ് സമരക്കാര്‍ പറയുന്നത്.