ഇന്ന് ദേശീയ ന്യൂഡിൽസ് ദിനം.ഞൊടിയിടയിൽ തയാറാക്കാൻ സാധിക്കുന്ന ന്യൂഡിൽസിന് 4,000 വർഷത്തിലേറെയുള്ള കഥകൾ പറയാനുണ്ടെന്ന് കേട്ടാൽ വിശ്വസിക്കുമോ? ബിസി 2000 യിൽ ചൈനയിലാണ് ആദ്യമായി നൂഡിൽസ് കണ്ടുപിടിച്ചത്. പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
തോമസ് ജെഫേഴ്സൺ ആണ് അമേരിക്കയിൽ ഈ വിഭവത്തെ കുറിച്ച് പരിജയപ്പെടുത്തിയതെന്നും പറയപ്പെടുന്നു. ഇന്ന് 1,200-ലധികം തരം നൂഡിൽസ് ചൈനയിൽ ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യോക്കോഹാമ ചൈനാടൗണിൽ നിന്നും വിപണിയിലെത്തിയ റാമെൻ നൂഡിൽസ് ആയിരുന്നു അന്ന് പ്രചാരത്തിലേറെ. ഉഡോൺ നൂഡിൽസ്, റൈസ് നൂഡിൽസ്, ഗ്ലാസ് നൂഡിൽസ്, വെർമിസെല്ലി നൂഡിൽസ്, സോമെൻ നൂഡിൽസ് എന്നിങ്ങനെ പോകുന്നു ന്യൂഡിൽസിന്റെ വകഭേദങ്ങൾ.