പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരത്തുകളിൽ പാർട്ടി ചിഹ്നങ്ങൾ വരയ്ക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി. ബി. നൂഹ് അറിയിച്ചു. ഈ നിർദേശം പാലിക്കാത്ത പക്ഷം ഇവ നീക്കം ചെയ്തശേഷം ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ കണക്കിൽ ഉൾപ്പെടുത്തും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വരച്ച ചിഹ്നങ്ങളും എഴുത്തുകളും ഇതിനോടകം നീക്കിയിട്ടുണ്ട്.പോസ്റ്ററുകൾ, ബാനറുകൾ, ലഘുലേഖകൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നവരുടെ പേരുവിവരങ്ങൾ, കോപ്പികളുടെ എണ്ണം, അച്ചടിശാലയുടെ പേര് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട സ്ഥാനാർഥിയുടെ കണക്കിൽ ഉൾപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു.