കുഞ്ഞു നൂറാ ശനിയാഴ്ച സ്കൂളില്നിന്നെത്തിയത് മ്ലാനമായായിരുന്നു. പൊന്നുമോളുടെ ദുഃഖം എന്തെന്നു അമ്മ തിരക്കി. നാളെ വൈകുന്നേരം സ്കൂളില്‍ ഡോട്ടര്ഡാഡി ഡാന്‍സാണ്. അച്ഛനുമായി വേണം ദിവസം സ്കൂളില്‍ പോകാന്‍. പക്ഷേ, കുഞ്ഞി നൂറായ്ക്ക് അച്ഛനില്ലല്ലോ. വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകളില്നിന്നും അമ്മയും അച്ഛനും രണ്ടായതിന്റെ തിക്തഫലം ഇന്നു കുഞ്ഞു നൂറാ അറിയുന്നുണ്ട്.
നൂറായുടെ സങ്കടം കേട്ടതോടെ അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞു. അച്ഛനു പകരമാകില്ലല്ലോ അമ്മ! അപ്പോഴാണ് നൂറായുടെ വല്യാങ്ങള മുഹമ്മദ് വീട്ടിലെത്തിയത്. സങ്കടക്കയത്തില്‍ നില്ക്കുന്ന അമ്മയേയും അനിയത്തിയേയും കണ്ടു മുഹമ്മദിന്റെ നെഞ്ചൊന്നു പിടഞ്ഞു. ഒടുവില്‍ കാര്യം അറിഞ്ഞപ്പോള്‍ മൊഹമ്മദിനും സങ്കടമായി. എന്താ ഇപ്പോ ചെയ്ക! മൊഹമ്മദ് ആലോചിച്ചു. ഒടുവില്‍ കുഞ്ഞി നൂറായോട് സുഖമായി കിടന്നു ഉറങ്ങാന്‍ പറഞ്ഞു. നാളെ ചേട്ടന് പരിഹാരം കണ്ടെത്തും എന്ന പ്രതീക്ഷയില്‍ കുഞ്ഞു നൂറാ സുഖമായി കിടന്നുറങ്ങി.
ചേട്ടന് വാക്കു പാലിച്ചു. കുഞ്ഞി നൂറാ സ്കൂളിലെ ഡാന്‍സില്‍ മിടുക്കിയായി പങ്കെടുത്തു. അച്ഛനായി എത്തിയത് മുഹമ്മദ്. ഈ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ആരും കരഞ്ഞു പോകുന്ന സ്നേഹത്തിന്റെ പ്രതീകമാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുക.