സോഷ്യൽമീഡിയയും ടിക് ടോക്കും വാട്സ്ആപ്പുമൊക്കെ ആഘോഷിക്കുന്നതു പോലെ അവശനിലയിലല്ല. എന്നെ ആരും ആക്രമിച്ചിട്ടുമില്ല. ബുദ്ധിമുട്ടുണ്ടായപ്പോൾ ഞാൻ ഡോക്ടറെ കണ്ടു, പ്രശ്നങ്ങളൊന്നുമില്ല. സുഖമായിരിക്കുന്നു.
മഞ്ചേരിയിലെ ഉദ്ഘാടന ചടങ്ങിനിടെ പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടി നൂറിൻ ഷെരീഫ. താൻ അവശനിലയിലല്ലെന്നും സുഖമായിരിക്കുന്നെന്നും താരം വ്യക്തമാക്കി.
സദുദ്ദേശത്തോടെ വാർത്ത ഷെയർ ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്നവരോട് തികച്ചും സ്നേഹമെന്നും താരത്തിന്റെ പ്രതികരണം.
സമയം തെറ്റിച്ചു പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചെന്ന് പ്രചരിക്കുന്നത് പൂർണമായും ശരിയല്ല. അതിന്റെ പേരിൽ സംഘാടകരെ പഴിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.