പ്രിയയുടെ പ്രശസ്തി എന്നെ വേദനിപ്പിച്ചു, തലവര, ഭാഗ്യമെന്നൊക്കെ പറയുന്ന സംഭവങ്ങളുണ്ടല്ലോ അപൂര്‍വ്വം ചിലര്‍ക്ക് ലഭിക്കുന്ന ഭാഗ്യങ്ങളാണ്, ഒറ്റ ദിവസം കൊണ്ട് താരമാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല!! നടി നൂറിന് പറയാനുള്ളത്

ആദ്യ ചിത്രത്തിലൂടെ പ്രിയ പ്രകാശ് വാര്യര്‍ക്കും റോഷനും ലഭിച്ച പ്രശസ്തിയില്‍ കുറച്ചൊക്കെ താനും വേദനിച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലെ നായികമാരിലൊരാളായ നൂറിന്‍ ഷെരീഫ്. തനിക്കു പിന്നാലെയും ട്രോളുകള്‍ വന്നിരുന്നുവെങ്കിലും പ്രിയയുടെ ട്രോളുകള്‍ക്കു മുന്നില്‍ അവയൊന്നും ആരും ശ്രദ്ധിച്ചില്ലെന്നും നൂറിന്‍ പറയുന്നു.

മാണിക്യമലരായ പൂവി പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യരും റോഷനും ശ്രദ്ധേയരായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചുരുളന്‍ മുടിക്കാരിയെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. തനിക്കും ട്രോളുകളൊക്കെ ലഭിച്ചിരുന്നുവെങ്കിലും പ്രിയയുടെ ട്രോളുകള്‍ക്ക് മുന്നില്‍ ആരും അതൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് താരം പറയുന്നു.

പേഴ്സണലി താന്‍ അവരുടെ പ്രശസ്തിയില്‍ കുറച്ചൊക്കെ വേദനിച്ചിരുന്നുവെന്ന് നൂറിന്‍ പറയുന്നു. തലവര, ഭാഗ്യമെന്നൊക്കെ പറയുന്ന സംഭവങ്ങളുണ്ടല്ലോ, അപൂര്‍വ്വം ചിലര്‍ക്ക് ലബിക്കുന്ന ഭാഗ്യങ്ങളാണ് അവര്‍ക്ക് ലഭിച്ചത്. ഒറ്റ ദിവസം കൊണ്ട് താരമാവുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും താന്‍ അതേക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതായും താരം പറയുന്നു. തനിക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. അതായിരുന്നു പിന്നീട് ചെയ്തതെന്നും താരം പറയുന്നു.

ഒമര്‍ ലുലുവിന്റെ മുന്‍ ചിത്രമായ ചങ്കസില്‍ താനൊരു വേഷം ചെയ്തിരുന്നു. ആ സമയത്താണ് അദ്ദേഹം അഡാര്‍ ലവിന്റെ കാര്യം പറഞ്ഞത്. 2 വര്‍ഷം മുന്‍പായിരുന്നു അത്. അന്ന് മുതല്‍ത്തന്നെ ഈ സിനിമയെക്കുറിച്ചുള്ള മോഹങ്ങള്‍ ഉള്ളില്‍ മൊട്ടിട്ടിരുന്നു. ചിത്രീകരണം തുടങ്ങി കുറച്ചായപ്പോഴേക്കും അത് മുഴുവന്‍ കുഴിച്ചുമൂടേണ്ട അവസ്ഥയായിരുന്നു. തന്റെ കഥാപാത്രത്തെ പരമാവധി നന്നായാണ് ചെയ്തത്-നൂറിന്‍ വ്യക്തമാക്കി.

Related posts