മുണ്ടക്കയം: ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ പോലീസ് വാഹനത്തിന് മണിക്കൂറുകളോളം നോപാര്‍ക്കിംഗ് ഏരിയായിലെ ബോര്‍ഡിനടിയില്‍ സുഖകരമായ പാര്‍ക്കിംഗ്. തിരക്കേറിയ മുണ്ടക്കയം ടൗണില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ നാലുമുതല്‍ അര മണിക്കൂറോളമാണ് മുണ്ടക്കയം സ്റ്റേഷനിലെ വാഹനം അനധികൃതമായി പാര്‍ക്കു ചെയ്തിരുന്നത്.
വാഹനത്തിലെത്തിയ അഡീഷണല്‍ എസ്ഐയാണ് നോപാര്‍ക്കിംഗ് ബോര്‍ഡിനോട് ചേര്‍ന്നു വാഹനം പാര്‍ക്കു ചെയ്ത ശേഷം സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കു കയറിയത്. അരമണിക്കൂറിനു ശേഷമാണ് വാഹനം ഇവിടെ നിന്നു മാറ്റിയത്.
തിരക്കേറിയ കൂട്ടിക്കല്‍ റോഡ് ജംഗ്ഷന് കൂടിയായ ഇവിടെ ഇതിനിടെ കൂട്ടിക്കല്‍ ഭാഗത്തു നിന്നു വന്ന ടോറസ് ലോറി കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കി. നോ പാര്‍ക്കിംഗ് ഏരിയായില്‍ സ്വകാര്യ വാഹനം പാര്‍ക്കു ചെയ്യുന്നതിന്റെ പേരില്‍ നിരവധിയാളുകളുകള്ക്കുനേരേ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനിടയിൽ പോലീസ് വാഹനം പാര്‍ക്കു ചെയ്തതില്‍ നാട്ടുകാരില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്താണ് തിരക്കിനിടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.