സിനിമാ മേഖലകളില്‍നിന്ന് എനിക്ക് മോശം അനുഭവം നേരിട്ടു. അതും തന്നെ ഒരിക്കലും മാനിക്കാത്ത തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടത് ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളിൽ നിന്നാണ്. ചില സമയത്ത് ചിലരെ കാണുമ്പോള്‍ വളരെ മോശമായി തോന്നും.
അവരുടെ ഊര്‍ജവും അവരുടെ ഉദ്ദേശ്യവും ശരിയായിരിക്കില്ല. അവര്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുകയോ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും. അത് അവര്‍ക്കു വിജയം നേടാന്‍ അതിനു കീഴില്‍ ഒരു സ്ത്രീ വേണമെന്നാണ് അവര്‍ കരുതുന്നത്.
അവര്‍ നിങ്ങളുടെ പിന്നില്‍ നിന്ന് ഓരോന്നു പറയും. നിങ്ങള്‍ക്കു മനസിലാകും എന്താണ് അവര്‍ പറഞ്ഞതെന്ന്. അവര്‍ക്ക് അത്തരത്തില്‍ നില്ക്കാന് കഴിയും. അവരെ ആരും പുറത്തു കൊണ്ടുവരികയോ അങ്ങനെ പറയുകയോ ചെയ്യില്ല.
ഞാന്‍ പലപ്പോഴും ഇതില്‍നിന്ന് അതിജീവിച്ചത് ഭയപ്പെടുത്തി നില്ക്കാന് കഴിയുന്നതു കൊണ്ടു മാത്രമാണ്. പക്ഷെ ചിലര്‍ക്ക് ഇതൊന്നും മനസിലാകില്ല. അവള്‍ക്കെങ്ങനെ പറ്റുന്നു എന്നാണ് ചിലര്‍ ചോദിക്കുക.
പലര്‍ക്കും എന്നോട് ദേഷ്യമാണ്. ഞാന്‍ നേരെ ചൊവ്വേ കാര്യങ്ങള്‍ പറയുന്ന ആളാണ്. ഞാന്‍ മറ്റു പെണ്‍കുട്ടികളെ പോലെയല്ല. ആണുങ്ങളായ താരങ്ങളുടെ അടുത്ത് എല്ലാം കേട്ട് സഹിച്ച് നില്ക്കാന് ഒന്നും എന്നെ കിട്ടില്ല. -നോറ ഫത്തേഹി