ചിറ്റൂർ: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പുറന്പോക്കിലും കോളനികളിലും താമസിക്കുന്ന മുന്നൂറിലേറെ വരുന്ന ആദിവാസി കുടുംബങ്ങൾക്കു നിലവിലുണ്ടായിരുന്ന താത്കാലിക റേഷൻ കാർഡ് പ്രകാരം ലഭിച്ചിരുന്ന റേഷനരിയും മറ്റു നിർത്തലാക്കിതിൽ പ്രതിഷേധിച്ച് ആദിവാസി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ ആദിവാസികൾ ചിറ്റൂർ സപ്ലൈ ഓഫീസ് ഉപരോധിച്ചു.
ഉപരോധസമരം എൻഎപിഎം ദേശീയ കണ്‍വീനർ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സി.ശരവണൻ അധ്യക്ഷത വഹിച്ചു. അന്പലക്കാട് വിജയൻ, എല്ലക്കാട് മയിലമ്മ, വിജയൻ കരിപ്പോട്, എം.പഞ്ചലിംഗം, സി.പെരിയസ്വാമി, നറണി ശാന്തി, കൊച്ചിക്കാട് അർജുനൻ, ആർ.വേണി എന്നിവർ പ്രസംഗിച്ചു.