മു​ന്ന​റി​യി​പ്പു​മാ​യി നോ​ർ​ക്ക; റി​ക്രൂ​ട്ട്മെ​ന്‍റ് പ​ര​സ്യ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണം; ഇ-​മൈ​ഗ്രേ​റ്റ് പോ​ർ​ട്ട​ൽ മു​ഖേ​ന റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​ക്ക് അം​ഗീ​കാ​ര​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാം

 

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തെ തൊ​ഴി​ല​വ​സ​രം, സ​ന്ദ​ർ​ശ​ന​വി​സ വ​ഴി​യു​ള​ള റി​ക്രൂ​ട്ട്മെ​ന്‍റ് എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​വി​ധ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നോ​ർ​ക്ക.

ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ-​മൈ​ഗ്രേ​റ്റ് പോ​ർ​ട്ട​ൽ മു​ഖേ​ന റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​ക്ക് അം​ഗീ​കാ​ര​മു​ള്ള​താ​ണോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും. പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വു​ക​ൾ​ക്ക് അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്കും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.


വി​ദേ​ശ​ത്തെ തൊ​ഴി​ൽ​സ്ഥാ​പ​ന​ത്തി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​ധി​കാ​രി​ക​ത അ​ത​ത് രാ​ജ്യ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യോ ഇ​ന്ത്യ​യി​ലെ അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളു​മാ​യോ ഇ-​മെ​യി​ൽ, ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.

ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​ർ പ്രൊ​ട്ട​ക്ട​ർ ഓ​ഫ് എ​മി​ഗ്ര​ന്‍റ്സി​ലും, നോ​ർ​ക്ക​യി​ലെ ഓ​പ്പ​റേ​ഷ​ൻ ശു​ഭ​യാ​ത്ര​യി​ലും പ​രാ​തി ന​ൽ​കു​ന്ന​തി​നൊ​പ്പം അ​ടു​ത്തു​ള​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​ക​ണം. ടോ​ൾ ഫ്രീ ​ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​ർ 1800 11 3090, 0484-2314900, 2314901 (മ​ല​യാ​ളം) ഇ​മെ​യി​ൽ [email protected].

Related posts

Leave a Comment