ദമ്മാം: വിദേശത്ത് നിയമപ്രശ്നങ്ങളില്‍ കുടുങ്ങുന്ന മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്ക. പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയുടെ ഭാഗമായി പ്രവാസി നിയമ സഹായ സെല്‍ ആരംഭിച്ചു. സൗദിയില്‍ ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകനും കണ്ണൂര്‍ മടമ്പം സ്വദേശിയും ആയ അഡ്വ. വിന്‍സണ്‍ തോമസ്, ആലപ്പുഴ സ്വദേശി അഡ്വ .നജ്മുദീന് എന്നിവരെ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരായി നിയമിച്ചു.
വിന്‍സണ്‍ തോമസ് ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകന്, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകന് ആയി 2001 -ല്‍ എന്റോള്‍ ചെയ്യുകയും തുടര്‍ന്ന് 2011 വരെ തളിപ്പറമ്പ്, തലശ്ശേരി , ചെന്നൈ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നു .തുടര്‍ന്ന് ദമാമിലെ അല്‍ ബസ്സാം ലോ ഫെര്മിലും തുടര്‍ന്ന് നിലവില്‍ അല്‍ സഹ്റ ഗ്രൂപ്പില്‍ നിയമ കാര്യ സെക്രട്ടറി ആയും സേവനം അനുഷ്ഠിക്കുന്നു .ഭാര്യ ബിന്ദു ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ ജോലി ചെയ്യുന്നു . മക്കള്‍ ഷാരോണ്‍ , ഷിയോണ എന്നിവര്‍ ദമാം ഇന്ത്യന്‍ എംബസി സ്കൂള്‍ വിദ്യാര്‍ഥികള്‍ ആണ്.
പ്രവാസികള്‍ക്ക് കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് നിയമ സഹായം ചെയ്യുക, നഷ്ടപരിഹാര, ദയ ഹര്‍ജികളില്‍ ഫയല്‍ ചെയ്യുന്നതിന് സഹായിക്കുക മലയാളി സാംസ്കാരിക സംഘടനകളുമായി സഹകരിച്ചു നിയമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കുക എന്നിവയാണ് നോക്കയുടെ ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.