തിരുവനന്തപുരം: കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരി ൽ നാട്ടിലേക്ക് മടങ്ങിവരാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത് ഒന്നരലക്ഷത്തിലേറെ പ്രവാസി മലയാളികൾ.
നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച് ഒന്നരലക്ഷത്തോളം പേരാണ് നാട്ടിൽ വരാൻ സന്നദ്ധത അറിയിച്ചിരി ക്കുന്നത്. ഏറ്റവും കൂടുതൽ പേർ യുഎഇയിൽ നിന്നാണ് രജിസ്റ്റർ ചെയ്തത് 61644 പേരാണ്.
സൗദിയിൽ നിന്നും 20000 ത്തോളം പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തവരുണ്ട്. ഇന്നലെ വൈകുന്നേരമാണ് വിദേശത്ത് നിന്നും നാട്ടിലേക്ക് വരാൻ താൽപ്പര്യമു ള്ളവർ നോർക്ക വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ അറിയിച്ചത്.