എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തി.
സ്കൂളില്‍ നിന്നല്ല രോഗ ഉറവിട എന്നാണ് നിഗമനം. സ്കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വൈറസ് ബാധയുള്ള കുട്ടി സ്കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്.
കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.