തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ട്രോളിക്കൊന്ന സീരിയലിന്റെ ക്ലൈമാക്‌സ് സീന്‍ സത്യമാണെന്നു വിചാരിച്ച് ഉത്തരേന്ത്യക്കാര്‍.
ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജും ബോംബുപൊട്ടി മരിക്കുന്ന രംഗമാണ് പരസ്പരം എന്ന സീരിയലിന്റെ ക്ലൈമാക്‌സ് സീന്‍. യുക്തിയ്ക്കു നിരക്കാത്ത സീരിയലിന്റെ ക്ലൈമാക്‌സിനെ മലയാളികള്‍ മലയാളികള്‍ പൊങ്കാലയിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദീപ്തിക്കും സൂരജിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചും മറ്റും നിരവധി ട്രോളുകളാണ് ഇറങ്ങിയത്.
എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ സീനുകള്‍ ഉത്തരേന്ത്യയില്‍ എത്തിയപ്പോള്‍ കഥ ആകെമാറി. സീരിയല്‍ ഐപിഎസ് ഓഫിസറുടെ മരണം യഥാര്‍ത്ഥ ഐപിഎസ് ഓഫിസറുടെ മരണമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് പലരും.
ദീപ്തി ഐപിഎസിന്റെ മരണം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിരവധി ഉത്തരേന്ത്യക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്
ഉത്തരേന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ കൂട്ടിചേര്‍ത്താണ് ഇപ്പോള്‍ ട്രോളുകളും കമന്റുകളും വരുന്നത്. ദീപ്തി എന്ന പൊലീസ് ഓഫീസറും ഭര്‍ത്താവും ബോബ് സ്‌ഫോടനത്തില്‍ മരിച്ചുവെന്നും ഇവിടത്തെ ഗവണ്‍മെന്റ് നിഷ്‌ക്രിയര്‍ ആണെന്നും ഉള്ള ട്രോളാണ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ആള്‍ക്കാര്‍ സീരിയസായി എടുത്തത്.
പരസ്പരം സീരിയലിലൂടെ ജനങ്ങള്‍ നെഞ്ചേറ്റിയ കഥാപാത്രമായിരുന്നു ദീപ്തി ഐപിഎസ്. 1524 എപ്പിസോഡുകളാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. വെള്ളിയാഴ്ച്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗം കാണിച്ചത്.
ഇതോടെ സീരിയല്‍ വിരുദ്ധരായ ആളുകള്‍ ദീപ്തി ഐപിഎസിനെയും ഭര്‍ത്താവിനെയും ട്രോളഭിഷേകം ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കളി കൈവിട്ടു പോയ അവസ്ഥയിലാണ്.