ഫ്രീക്കന്മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തരകൊറിയ. ഇനി മുതല്‍ ഇറുകിയ ജീന്‍സിനും ബൂര്‍ഷ്വാ സ്‌റ്റൈല്‍ മുടിവെട്ടിനും രാജ്യത്ത് അനുവാദമുണ്ടായിരിക്കില്ലെന്ന ഉത്തരവ് കിം ജോങ് ഉന്നാണ് പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകള്‍ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് മുതലാളിത്ത സംസ്‌കാരം വ്യാപകമാകുന്നതിനു തടയിടാനാണ് ലൈഫ് സ്‌റ്റൈല്‍ പരിഷ്‌കാരങ്ങള്‍ക്ക് തടയിടുന്നത് എന്നാണ് സൂചന.
ഉത്തര കൊറിയയിലെ പ്രമുഖ പത്രം ‘റൊഡോങ് സിന്‍മം’ പാശ്ചാത്യ അഭിനിവേശം വര്‍ധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ലേഖനമെഴുതിയതിന്റെ ചുവടുപിടിച്ചാണ് പരിഷ്‌കാരം.
മുടി വെട്ടുന്നത് മാത്രമല്ല, ഹെയര്‍ ഡൈകളും നിരോധിക്കാനാണ് തീരുമാനം. കിമ്മിന്റെ യൂത്ത് ബ്രിഗേഡുകളെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്.