ലോകത്തെ മുഴുവന്‍ നടുക്കിയ വാനാെ്രെക റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് സൈബര്‍ സുരക്ഷ വിദഗ്ദരുടെ നിഗമനം. 150 രാജ്യങ്ങളിലായി മൂന്നുലക്ഷത്തോളം കംപ്യൂട്ടറുകള്‍ ആണ് വെള്ളിയാഴ്ച മുതല്‍ സൈബര്‍ ആക്രമണം നേരിട്ടത്.
വാനെ്രെക വൈറസും ദക്ഷിണകൊറിയ നടത്തുന്ന ഹാക്കിങ് ശ്രമങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയുടെ ഹാക്കിങ് ഓപ്പറേഷനായ ലാസറസ് ഗ്രൂപ്പുമായി വാന െ്രെകയുടെ ആദ്യപതിപ്പിന് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലെ കാസ്പര്‍സ്‌കൈ ആണ് ഇക്കാര്യം കണ്ടെത്തിയത്.
ലാസറസ് ഉത്തര കൊറിയയുമായി ബന്ധമുള്ള ഗ്രൂപ്പാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു തന്നെയാണ് ഇസ്രയേല്‍ കേന്ദ്രമായ ഇന്റസര്‍ ലാബ്‌സും പറയുന്നത്. അതേസമയം, സൈബര്‍ ആക്രമണത്തിന് കാരണം അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയുടെ വീഴ്ചയാണെന്ന ആരോപണം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷ ഉപദേശകന്‍ ടോം ബൊസേര്‍ട് നിഷേധിച്ചു.