ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ വാര്‍ത്ത ഏജന്‍സിയാണ്. കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ മിസൈല്‍ പരീക്ഷണത്തിലാണ് കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ വല്ലാത്ത സാഹസം കാണിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ അടിയന്തര യോഗം വിളിക്കുകയും രാജ്യത്ത് എയര്‍ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തരകൊറിയയോട് അത്ര വലിയ വിരോധം കാത്തു സൂക്ഷിക്കാതിരുന്ന റഷ്യ ഈ സംഭവത്തോടെ നിലപാട് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. കൊറിയന്‍ ഭീഷണി നേരിടാന്‍ അമേരിക്കയ്‌ക്കൊപ്പം ചേരുമെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.
തങ്ങളുടെ മിസൈല്‍ പ്രഹരപരിധിയില്‍ റഷ്യ ഉള്‍പ്പെടുമോ എന്നറിയാനുള്ള പരീക്ഷണമായിരുന്നു ഉത്തര കൊറിയ നടത്തിയിരുന്നത്. എന്നാല്‍ മിസൈല്‍ റഷ്യ ലക്ഷ്യമാക്കി നീങ്ങിയതോടെ അബദ്ധം മനസിലാക്കിയ കൊറിയക്കാര്‍ മിസൈല്‍ തകര്‍ക്കുകയായിരുന്നു. 48 കിലോമീറ്റര്‍ സഞ്ചരിച്ചതിനു ശേഷമാണ് മിസൈല്‍ തകര്‍ത്തത്. ഉത്തര കൊറിയന്‍ ഭാഗത്തു തന്നെയാണ് മിസൈല്‍ തകര്‍ന്നു വീണത്. റഷ്യന്‍ തുറമുഖത്തോ, മറ്റു പ്രദേശങ്ങളിലോ മിസൈല്‍ പതിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തര കൊറിയയുമായി അതിര്‍ത്തി വരുന്ന ഭാഗത്തേക്ക് പ്രസിഡന്റ് പുടിന്‍ സൈന്യത്തേ അയച്ചു. അതിര്‍ത്തി പൂര്‍ണമായി അടക്കുകയും ചെയ്തു. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന കൊറിയന്‍ ഭാഗത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ റഷ്യന്‍ സൈന്യം എത്തികഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാന വേധ തോക്കുകള്‍ കൊണ്ട് എത്തിയ റഷ്യന്‍ സൈന്യം അതീവജാഗ്രതയിലാണ്. അതേസമയം, ഉത്തരകൊറിയയുടെ നീക്കം മുന്‍കൂട്ടി മനസിലാക്കിയിരുന്ന റഷ്യ മിസൈലിനെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.