മരണം മണക്കുന്ന തടവറകള്‍! പട്ടിണിക്കിടല്‍, ബലാത്സംഗം, മര്‍ദ്ദനം, കൂട്ടക്കൊല; ഉത്തരകൊറിയയിലെ രഹസ്യ ജയിലുകളില്‍ നടക്കുന്നതിവയൊക്കെ; രാജ്യത്തെ മുന്‍ വനിതാ ജയില്‍ വാര്‍ഡന്‍ വെളിപ്പെടുത്തുന്നു

3FBCFC0900000578-4458844-A_female_North_Korean_soldier_looks_out_from_behind_a_barded_wir-a-10_1493488537448വിചിത്രമായ ഭരണമാണ് കിം ജോംങ് ഉന്‍ ഉത്തരകൊറിയയില്‍ നടത്തിവരുന്നത്. അവിടെനടക്കുന്നതെന്തൊക്കെയാണെന്നത് അവിടെ ജീവിക്കുന്നവരില്‍ നിന്നു തന്നെ പുറംലോകം അറിയാറുമുണ്ട്. നോര്‍ത്തുകൊറിയയില്‍ കിം ജോംങ് ഉന്നിന്റെ സ്വച്ഛാധിപത്യത്തിന് കീഴിലുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടക്കുന്ന കടുത്ത പീഡനങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ഇപ്പോഴിതാ മുന്‍ നോര്‍ത്തുകൊറിയന്‍ വനിതാ ജയില്‍ വാര്‍ഡനായ ലിം ഹേ-ജിന്‍ രംഗത്തെത്തിയിരിക്കുന്നു. ഇവിടെനിന്ന് രക്ഷപ്പെട്ട ഒരു തടവുകാരന് വേണ്ടി അനേകം കുടുംബങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം താന്‍ നേരില്‍ക്കണ്ടെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ആ തടവുകാരനെ കണ്ടെത്തിയപ്പോള്‍ പരസ്യമായി കൊല്ലുകയും ചെയ്തു. ഇവിടുത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവര്‍ ഏറെയാണെന്നും ജിന്‍ ഞെട്ടലോടെ ഓര്‍ക്കുന്നു.

ഇത്തരത്തില്‍ ഉത്തരകൊറിയയില്‍ നിന്നും രക്ഷപ്പെട്ട ഈ ജയില്‍ വാര്‍ഡന്റെ നടുക്കുന്ന ഓര്‍മകളാണ് ഇപ്പോള്‍ ലോകം ഞെട്ടലോടെ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ നിരവധി രഹസ്യ ജയിലുകളില്‍ ആയിരക്കണക്കിന് തടവുകാര്‍ പട്ടിണികിടന്ന് നരകിക്കുന്നുണ്ടെന്നും ചിലരെ ചാട്ടവാറടിക്കും മറ്റ് നരകപീഡനങ്ങള്‍ക്കുമിരകളാക്കുന്നുവെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുണ്ടെന്നും നിരവധി പേരെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കുന്നത് പതിവാണെന്നും അവര്‍ പറയുന്നു. കുറ്റമാരോപിക്കുന്നവരെ കല്ലെറിഞ്ഞ് കൊല്ലുകയാണെന്നും പരസ്യമായി തലവെട്ടുമെന്നും ഇവര്‍ വെളിപ്പെടുത്തി. ഉത്തരകൊറിയയിലെ പര്‍വതമടക്കുകളില്‍ ആര്‍ക്കും എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഇടങ്ങളിലുമാണ് തടവറകള്‍ സ്ഥാപിച്ചിരിക്കുന്നത്. തടവുകാരന്‍ രക്ഷപ്പെട്ടതിന്റെ പേരില്‍ അധികൃതര്‍ ഏഴംഗങ്ങളുള്ള കുടുംബത്തെ പ്രതികാരത്തോടെ കൂട്ടക്കൊല ചെയ്ത് വലിച്ചെറിഞ്ഞത് ഞെട്ടലോടെയല്ലാതെ തനിക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ലെന്നാണ് ജിന്‍ പറയുന്നത്.

3FBCFBF000000578-4458844-image-a-11_1493488567706

രണ്ട് സഹോദരന്മാരുടെ തല തങ്ങളുടെ മുമ്പില്‍ വച്ചാണ് ജയില്‍ അധികൃതര്‍ വെട്ടിയെറിഞ്ഞത്. ചില തടവ് പുള്ളികളെ കല്ലെറിഞ്ഞ് കൊല്ലുന്നതും ഇവിടെ പതിവാണ്. ക്യാമ്പ് ഗാര്‍ഡെന്ന നിലയില്‍ ഏഴ് വര്‍ഷം ജോലി ചെയ്ത കാലത്തിനിടെ കണ്ട ഇത്തരം ചില കാഴ്ചകള്‍ മൂലം ചിലപ്പോള്‍ തനിക്ക് ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് ജിന്‍ പറയുന്നത്. ഇത്തരം തടവറകളില്‍ കൂട്ടക്കൊലകളും പീഡനങ്ങളും ബലാത്സംഗങ്ങളും പതിവാണ്. രാഷ്ട്രീയത്തടവുകാരെയും രാജ്യത്തിന്റെ ശത്രുവായി സംശയമുള്ളവരെയും ഇവിടെ ക്രൂരമായ പീഡനങ്ങള്‍ക്കും വധശിക്ഷയ്ക്കുമാണ് വിധേയരാക്കുന്നത്. തടവുപുള്ളികളെ മൃഗങ്ങളായിട്ടാണ് കണക്കാക്കി വരുന്നത്.

ചൈനയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവസാനം ജിന്നും ഇവിടെ ജയിലിലാവുകയായിരുന്നുവെന്നും പിന്നീട് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. തടവറയില്‍ തനിക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും ജിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലേബര്‍ ക്യാമ്പുകളില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര്‍ നരകിക്കുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ വര്‍ധിച്ച യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിലാണ് ജിന്നിന്റെ ഈ വെളിപ്പെടുത്തലുകളുണ്ടായിരിക്കുന്നതെന്നത് നിര്‍ണായകമാണ്. തടവുകാര്‍ക്ക് ദിവസേന പതിനാറ് മണിക്കൂര്‍ വരെയാണ് ജോലിചെയ്യേണ്ടിവരുന്നത്. ജോലിയില്‍ വീഴ്ചവരുത്തിയാല്‍ ഒരു നിമിഷം പോലും ഉറങ്ങാന്‍ സമ്മതിക്കില്ല. മരണശേഷം മൃതദേഹത്തോടുപോലും അല്‍പം കാരുണ്യം ഇവിടെ കാണിക്കാറില്ലെന്ന് ജിന്‍ പറയുന്നു. മൃതദേഹങ്ങള്‍ ഒരിടത്ത് കൂട്ടിയിടുകയാണ് പതിവ്. കുറേക്കഴിയുമ്പോള്‍ ഒന്നിച്ച് കത്തിക്കും. യാതൊരു ആചാരവും ബഹുമാനവും ആ മൃതദേഹങ്ങള്‍ക്ക് കിട്ടാറില്ല. പേടിപ്പെടുത്തുന്ന ഒരു സിനിമ കാണുന്ന പ്രതീതിയാണ് അവിടെ തനിക്ക് ഓരോ ദിവസവും ഉണ്ടായതെന്ന് ജീന്‍ സാക്ഷ്യപ്പെടുത്തുന്നു.

3FBD4FC800000578-4458844-image-a-12_1493488572428

Related posts