സീയൂൾ: യുഎൻ ഉപരോധങ്ങൾ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. ശത്രുവിനു നേർക്ക് ആയുധം പ്രയോഗിക്കാൻ മടിക്കില്ലെന്നു വ്യക്തമാക്കുന്നതാണു പരീക്ഷണമെന്നു വിക്ഷേപണത്തിനു പിന്നാലെ ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉൻ പറഞ്ഞു.
ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുനിന്ന് ദക്ഷിണ കൊറിയയുടെ കിഴക്കൻ കടലിലേക്കാണ് മിസൈൽ തൊടുത്തുവിട്ടത്. ടോക്കിയോയും വിക്ഷേപണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു.
ദൂരപരിധി ഏറ്റവും കൂടിയ മിസൈലാണ് തൊടുത്തുവിട്ടത്. കുത്തനെ മേലോട്ടുവിട്ട മിസൈൽ 86 മിനിറ്റുകൊണ്ട് 7,000 കിലോമീറ്റർ ഉയരത്തിലെത്തി. ചരിച്ചുവിട്ടാൽ ഈ മിസൈലിന് ഇതിന്റെ പലമടങ്ങു ദൂരം സഞ്ചരിക്കാനാകും.