പടച്ചട്ടമായി തീരത്തെത്തിയ റഷ്യൻ ചാര തിമിംഗലത്തെ നോർവേ വലയിലാക്കി. റഷ്യന്‍ നാവീക സേനയുടെ പരിശീലനം സിദ്ധിച്ച ബിലുഗ ഇനത്തിൽപ്പെട്ട തിമിംഗലത്തെയാണ് നോര്‍വേ കസ്റ്റഡിയിലെടുത്തത്. റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണായിരുന്നു തിമിംഗലത്തിന്റെ കഴുത്തിൽ.
തീരപ്രദേശമായ ഇംഗയിൽ നിന്നു മാറി മീൻപിടിത്തത്തിലായിരുന്ന തൊഴിലാളികളാണ് തിമിംഗലത്തെ കണ്ടത്. തുടർച്ചയായ ദിവസങ്ങളിൽ ബോട്ടിനു സമീപം വന്നപ്പോഴാണു ഒരേ തിമിംഗലമാണെന്നും കഴുത്തിലെ കെട്ടും മത്സ്യത്തൊഴിലാളികൾ ശ്രദ്ധിച്ചത്. സംശയംതോന്നിയ മത്സ്യത്തൊഴിലാളികൾ തിമിംഗലത്തെ പിടികൂടി വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചു.
ക്യാമറ പോലുള്ള ഉപകരണങ്ങൾ ഘടിപ്പിക്കാൻ കഴിയുന്ന കടിഞ്ഞാണായിരുന്നു തിമിംഗലത്തിന്റെ കഴുത്തിലുണ്ടായിരുന്നത്. സെന്റ് പീറ്റേഴ്സ്ബർഗിന്റെ ലേബൽ ഉപകരണകരണത്തിൽ ഉണ്ടായിരുന്നു. തിമിംഗലത്തിനു റഷ്യൻ നാവിക സേനയുടെ പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്.