കർണാടക: അംഗന്‍വാടി കുട്ടികൾ പൂന്തോട്ടത്തില്‍ നിന്ന് പൂക്കള്‍ പറിച്ചതിന് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്തു. ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം.
കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്തത്. കുട്ടികൾ തന്റെ തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചെടുത്തതിന് ഇയാൾ അംഗന്‍വാടി ജീവനക്കാരിയായ 50 വയസുകാരി സുഗന്ധ മോറെയുമായി കലഹം ഉണ്ടാക്കിയിരുന്നു.
ഇരുവരും തമ്മിൽ തർക്കം മൂർശ്ചിച്ചപ്പോൾ കല്യാണി മോറ സുഗന്ധ മോറയുടെ മൂക്ക് ചെത്തിക്കളയുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. അമിതമായ രക്തസ്രാവം ഉണ്ടായ സുഗന്ധയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്.