ഇ​ന്ദി​ര​യു​ടേ​യും രാ​ജീ​വി​ന്‍റേ​തും അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ; സ​വ​ർ​ക്ക​ർ, ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് എ​ന്നി​വ​ർ ര​ക്ത​സാ​ക്ഷി​ക​ൾ;  വിവാദ പരാമർശവുമായി മന്ത്രി ഗണേഷ്


ഡെ​റാ​ഡൂ​ൺ: ര​ക്ത​സാ​ക്ഷി​ത്വം ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ കു​ത്ത​ക​യ​ല്ലെ​ന്നും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും രാ​ജീ​വ് ഗാ​ന്ധി​യു​ടെ​യും കൊ​ല​പാ​ത​ക​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ​യും രാ​ജീ​വ് ഗാ​ന്ധി​യു​ടെ​യും മ​ര​ണ​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ത്ത​രാ​ഖ​ണ്ഡ് മ​ന്ത്രി ഗ​ണേ​ഷ് ജോ​ഷി.

“രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ബു​ദ്ധി​ശ​ക്തി​യി​ൽ എ​നി​ക്ക് സ​ഹ​താ​പം തോ​നു​ന്നു. ര​ക്ത​സാ​ക്ഷി​ത്വം ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ കു​ത്ത​ക​യ​ല്ല. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര സ​മ​ര ച​രി​ത്ര​ത്തി​ൽ ഭ​ഗ​ത് സിം​ഗ്, സ​വ​ർ​ക്ക​ർ, ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് എ​ന്നി​വ​ർ ര​ക്ത​സാ​ക്ഷി​ക​ളാ​യ​താ​യി കാ​ണാം.

ഗാ​ന്ധി കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സം​ഭ​വി​ച്ച​ത് അ​പ​ക​ട​ങ്ങ​ളാ​ണ്. അ​പ​ക​ട​ങ്ങ​ളും ര​ക്ത​സാ​ക്ഷി​ത്വ​വും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്.’ ഗ​ണേ​ഷ് ജോ​ഷി പ​റ​ഞ്ഞു.

ശ്രീ​ന​ഗ​റി​ലെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ഒ​രാ​ൾ​ക്ക് അ​യാ​ളു​ടെ ബു​ദ്ധി​യു​ടെ നി​ല​വാ​ര​ത്തി​ന് അ​നു​സ​രി​ച്ചേ സം​സാ​രി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും ജോ​ഷി പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ൽ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം സു​ഗ​മ​മാ​യി ന​ട​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കൃ​ഷി, ക​ർ​ഷ​ക ക്ഷേ​മം, ഗ്രാ​മ​വി​ക​സ​നം, സൈ​നി​ക് ക​ല്യാ​ൺ വ​കു​പ്പ് മ​ന്ത്രി​യാ​ണ് ഗ​ണേ​ഷ് ജോ​ഷി.

Related posts

Leave a Comment