ഗുജറാത്തില്‍ വീണ്ടും ബിജെപിയ്ക്ക് ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുകയും കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് ലഭിക്കുന്ന രീതിയില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുകയും ചെയ്തതിനാല്‍ ഇരുകൂട്ടരെയും സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷിക്കാന്‍ വകയുണ്ട്. എന്നാല്‍ ഇവര്‍ മാത്രമല്ല, ഗുജറാത്തില്‍ വമ്പിച്ച നേട്ടം കൊയ്ത മറ്റൊരു വിഭാഗം കൂടിയുണ്ട്.
നോട്ട. ബി.ജെ.പിയുടെ വിജയത്തിലും കോണ്‍ഗ്രസിന്റെ വര്‍ധിച്ച ഭൂരിപക്ഷത്തിനിടയിലും ‘നോട്ട’യ്ക്ക് കിട്ടിയത് നാലു ലക്ഷത്തോളം വോട്ടുകളാണ്. ബി.എസ്.പിയ്ക്കും എന്‍സിപിയ്ക്കും ലഭിച്ച വോട്ടുശതമാനത്തെക്കാള് കൂടുതല്‍ വോട്ട് ശതമാനം നോട്ടയ്ക്ക് ലഭിച്ചുവെന്നതും ശ്രദ്ധേയം. മൊത്തം പോളിംഗില്‍ 1.9 ശതമാനം വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്. പോര്‍ബന്ധറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബാഹുഭായി ബോക്ക്റിയയുടെ ഭൂരിപക്ഷത്തെക്കാള്‍ ഏറെ മുന്നിലാണ് നോട്ട വോട്ടുകള്‍ എന്നതും അതിശയകരമാണ്.