നോട്ടുനിരോധനത്തിന്റെ കരളലിയിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഒരു നല്ലവാര്‍ത്ത. സാധാരണക്കാരുടെയും കര്‍ഷകരുടെയും മാത്രമല്ല രാജ്യത്തെ കാര്‍ന്നുതിന്നുന്ന പെണ്‍വാണിഭ മാഫിയയ്ക്കും നോട്ട് നിരോധനം തിരിച്ചടിയായെന്നാണ് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ഏകദേശം 20 ട്രില്യണ്‍ രൂപയുടെതായിരുന്നു ഇന്ത്യയിലെ ശരീരവ്യാപാരം. കള്ളപ്പണമായിരുന്നു ഇത്തരം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. നോട്ട് നിരോധിച്ച നവംബര്‍ എട്ടിനുശേഷം പക്ഷേ ഇത്തരം സംഘങ്ങളുടെ താളംതെറ്റിയെന്നു സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് പലപ്പോഴും ഇത്തരത്തില്‍ ചുവപ്പുതെരുവുകളിലേക്ക് എത്തപ്പെടുന്നത്. മുംബൈയിലെയും കോല്‍ക്കത്തയിലെയും ചുവന്നതെരുവുകളില്‍ ജീവിതം ഹോമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വളരെയധികമാണ്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തില്‍ ലൈംഗിക തൊഴിലിലേക്ക് പുതുതായെത്തിയ പെണ്‍കുട്ടികളുടെ എണ്ണം തുലോം കുറവാണെന്നാണ് സംഘടന പറയുന്നത്. ഇത്തരം സംഘങ്ങള്‍ കറന്‍സി ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. അതിനാലാണ് ലൈംഗികവൃത്തിയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ തെരുവിലേക്ക് എത്തപ്പെടാതിരുന്നത്.
രാജ്യത്ത് ലൈംഗികവൃത്തിയിലേക്ക് നയിക്കപ്പെടുന്ന ഒരു സ്ത്രീക്ക് രണ്ടുലക്ഷം രൂപ വരെയാണ് ഇത്തരം സംഘങ്ങള്‍ വിലയിടുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ഗ്ലോബല്‍ മാര്‍ച്ച് എന്ന സംഘടനയുടേതാണ് പഠനം. രാജ്യത്തെ ലൈംഗികമാഫിയയ്ക്ക് വഴിമരുന്നിടുന്നതിന് കള്ളപ്പണത്തിന് വലിയ പങ്കുണ്ടെന്ന് ഡല്‍ഹി പോലീസും പറയുന്നു. എന്നാല്‍ നോട്ട് നിരോധനത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമ്പോള്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും തലപൊക്കുമെന്ന മുന്നറിയിപ്പും സംഘടന നല്കുന്നു.