ചേർത്തല: മുത്തശ്ശിയെ കബളിപ്പിക്കാൻ നോട്ടിന്റെ കളർ പ്രിന്റ് എടുത്തവർ കേസിൽ പ്രതികളായി. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാംവാർഡിൽ കോളജ് അധ്യാപകന്റെ വീട്ടിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. റിട്ട. അധ്യപികയും 90 വയസ്സുമുള്ള മുത്തശ്ശി പണം മറ്റുള്ളവർക്കു വെറുതെ കൊടുക്കുന്ന പ്രകൃതക്കാരിയാണ്.
ഇതൊഴിവാക്കാൻ വീട്ടിലുള്ളവർ നോട്ടിന്റെ കളർപ്രിന്റ് എടുത്താണ് മുത്തശ്ശിയെ തൃപ്തിപ്പെടുത്താൻ നല്കുന്നത്. പുതുതായി എത്തിയ ഹോം നഴ്സിനു ഫോണ് ചാർജ് ചെയ്യാൻ 500 രൂപയുടെ കളർപ്രിന്റ് നല്കി. ഇതുമായി ഇവർ സമീപത്തെ കടയിൽ ഫോണ് റീചാർജ് ചെയ്യാൻ നല്കി.
തുടർന്നു കടയുടമ വിവരം പോലീസിൽ അറിയിച്ചു. പോലീസ് പരിശോധനയിൽ 500 രൂപയുടെ നോട്ടിന്റെ പകർപ്പ് പിടിച്ചെടുത്തു. കോളജ് അധ്യാപകനെതിരേയും ബന്ധുക്കൾക്കെതിരേയും കേസെടുക്കുമെന്ന് മാരാരിക്കുളം പോലീസ് പറഞ്ഞു.