നോട്ട്‌നിരോധനത്തെത്തുടര്‍ന്ന് എത്തിച്ച പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകാത്ത സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കാശിന് വേണ്ടി പാവപ്പെട്ട ജനങ്ങള്‍ ഇവിടെ ബാങ്കുകളിലും എടിഎമ്മുകളിലും കയറിയിറങ്ങുകയാണ്.
ഇതേ അവസരത്താലാണ് പുതിയ 2000 രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ച് തുന്നിയ ഉടുപ്പും ധരിച്ച് ബോളിവുഡ് നടിയും മോഡലുമായ കൃതി പോസ് ചെയ്യുന്ന ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ഇതെന്തൊരു വൈരുദ്ധ്യം എന്നാണ് കാണുന്നവര്‍ കാണുന്നവര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.
ലോകട്ട് ഫ്‌ളോറിലുള്ള നീളന്‍ കുപ്പായമാണ് കൃതി അണിഞ്ഞിരുന്നത്. താരസുന്ദരി 2000 ത്തിന്റെ നോട്ട് കൊണ്ട് തുന്നിയ വസ്ത്രം എന്ന അടിക്കുറിപ്പോടെ ഒരു വെബ്‌സൈറ്റില്‍ വന്ന ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഫോട്ടോ കൂടുതല്‍ കൂടുതല്‍ ഷെയര്‍ ചെയ്‌പ്പെട്ടതോടെ ആരോപണങ്ങളും ആക്രോശങ്ങളുമായി വിമര്‍ശകരും രംഗത്തിറങ്ങി. ഇതേസമയം തന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളൊന്നും കൃതി അറിഞ്ഞിരുന്നുമില്ല.
അവസാനം അറിഞ്ഞ് കേട്ടെത്തിയ നടി തന്നെ സത്യാവസ്ഥ ആളുകള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ഏതാണ്ട് കെട്ടടങ്ങിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രമാണ് താന്‍ ധരിച്ചിരുന്നതെന്നും അത് ആരോ ഫോട്ടോ ഷോപ്പ് ചെയ്താണ് ഈ രൂപത്തിലാക്കിയതെന്നും നടി പറഞ്ഞു. ഏതായാലും ഇത് ചെയ്തവരെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്നും നടി പറഞ്ഞു. കാരണം അത്രയ്ക്ക് മനോഹരമായാണ് ആ വ്യക്തി ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നതെന്ന് കൃതി പറയുന്നു.