വീട്ടിൽ വെറുതെയിരുന്ന് ബോറടിച്ചപ്പോൾ ചൈനയിലെ ഷാന്തോംഗിലുള്ള ഒരു അഞ്ചു വയസുകാരൻ ചെയ്തത് എന്താണെന്ന് അറിയുന്പോൾ തലയിൽ കൈവച്ചു പോകും. കുട്ടിയുടെ അച്ഛൻ സന്പാദിച്ചു വച്ച കാശ് മുഴുവൻ ഈ കുട്ടി കഷണങ്ങളാക്കുകയായിരുന്നു. ഏകദേശം 50,000 യുവാനാണ് (4,70,000 ലക്ഷം രൂപ) കുട്ടി കീറിക്കളഞ്ഞത്.
ജോലി കഴിഞ്ഞ് മടുത്ത് വീട്ടിൽ എത്തിയ പിതാവ് മകന്റെ വികൃതി കണ്ട് ഞെട്ടിപ്പോയി. അദ്ദേഹം കീറിയ നോട്ട് മാറി ലഭിക്കുവാൻ ബാങ്കുമായി ബന്ധപ്പെട്ടിരിക്കുകയാണ്. കീറിയ നോട്ട് പശതേച്ച് ഒട്ടിച്ചെങ്കിലും കുറച്ചു നോട്ടുകളിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അവൻ കുട്ടിയായതു കൊണ്ടല്ലേ ഇങ്ങനെ ചെയ്തത് എന്നാണ് പിതാവ് പറയുന്നത്.