തിരക്കേറിയ നഗരത്തിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും പണം വാരി വിതറിയ കോടീശ്വരനായ 24കാരൻ പോലീസ് പിടിയിൽ. വോംഗ് ചിംഗ് കിറ്റ് എന്നാണ് ഇയാളുടെ പേര്.ഹോംങ്കോംഗിലെ ഷാം ഷൂയി പോ എന്ന സ്ഥലത്താണ് സംഭവം.
ആഡംബരക്കാറായ ലംബോർഗിനി ഓടിച്ചാണ് വോംഗ് ഇവിടെ എത്തിയത്. അൽപ്പ സമയത്തിനു ശേഷം ഇയാൾ കെട്ടിടത്തിനു മുകളിൽ നിന്നും പണം താഴേക്കു വാരി വിതറുകയായിരുന്നു.
നോട്ട് മഴ കണ്ട് അന്ധാളിച്ച ജനങ്ങൾ ഇവിടെ ഓടിക്കൂടി പണം വാരിയെടുക്കുകയും ചെയ്തു. ഏകദേശം 18 ലക്ഷം രൂപയാണ് ഇദ്ദേഹം കെട്ടിടത്തിനു മുകളിൽ നിന്നും എറിഞ്ഞത്.
തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പണം വാരി എറിയുന്നതിന്റെയും പോലീസ് പിടികൂടുന്നതിന്റെയും ദൃശ്യങ്ങൾ ഇയാൾ ഫേസ്ബുക്കിൽ കൂടി ലൈവായി ചിത്രീകരിച്ചിരുന്നു. എന്നാൽ ഇത് പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതാണെന്നാണ് പോലീസുദ്യോഗസ്ഥർ പറയുന്നത്.
ക്രിപ്റ്റോ കറൻസിയായ ബിറ്റ് കൊയ്ൻ ഇടപാടു വഴിയാണ് ഇയാൾ കോടീശ്വരനായതെന്നാണ് അറിയുവാൻ സാധിക്കുന്നത്.