തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു യുവതികൾ അറസ്റ്റിൽ.
മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാട്സാപ്പിലുടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നു വരുത്തി പരാതിക്കാരനിൽനിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികൾ നടത്തിയത്.
കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്ന് യുവതികൾ ആവശ്യപ്പെടുകായിരുന്നു.
ഇതിനുവേണ്ടി പലതവണ വാട്സാപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ.സി. ബൈജു, സിനീയർ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവർ ചേർന്നാണ് അറസ്റ്റ്.