തൃശൂർ: ചാവക്കാട് കോണ്ഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതക കേസ് എൻഐഎയെ ഏൽപ്പിക്കണമെന്ന് നൗഷാദിന്റെ സഹോദരൻ ആവശ്യപ്പെട്ടു. അന്വേഷണം പോലീസ് അട്ടിമറിക്കുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു. അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും സഹോദരൻ മാധ്യമങ്ങളോടു പറഞ്ഞു. കൊലയാളികളുടെ ബൈക്കുകൾ പോലും പോലീസിന് കണ്ടെത്താനായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
തീവ്രവാദ സംഘടനകളെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്നും അതുകൊണ്ടുതന്നെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ഈ കേസ് എൻഐഎക്ക് കൈമാറണമെന്നും നൗഷാദിന്റെ സഹോദരൻ ആവശ്യപ്പെട്ടു.
എസ്ഡിപിഐ – പോലീസ് ഒത്തുകളി തുടരുകയാണെന്നും മുഖ്യ പ്രതികളെ പിടികൂടാത്തത്ത് പോലീസിന്റെ വീഴ്ചയാണെന്നും അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും സഹോദരൻ പറഞ്ഞു. സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസന്വേഷണം ഏൽപ്പിക്കണമെന്നും ചില പോലീസുകാർക്ക് എസ്ഡിപിഐ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.