ചാവക്കാട്: സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ കാണിക്കുന്ന വൈമനസ്യം തന്നെയാണ് എസ്ഡിപിഐക്കാർ പ്രതിയായ നൗഷാദിന്റെ കേസിലും സർക്കാർ കാട്ടുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ ആരോപിച്ചു.
പുന്നയിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിന്റെ വീട്ടിൽ എത്തിയ ഹസൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇപ്പോൾ പിടിയിലായ എസ്ഡിപിക്കാരൻ വാഹനം ഓടിച്ചിരുന്ന ആളാണെന്നാണ് അറിയാൻ കഴിഞ്ഞത്. യഥാർഥ പ്രതികളെ ഉടനെ പിടിക്കണം. നൗഷാദിന്റെ കുടുംബത്തെ കോണ്ഗ്രസ് സംരക്ഷിക്കുമെന്ന് ഹസൻ ഉറപ്പു നൽകി.
ഡിസിസി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻ കുട്ടി, ഡിസിസി വൈസ് പ്രസിഡന്റുമാരായ ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ജനറൽ സെക്രട്ടറി, ടി.എം. നാസർ, ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗോപപ്രതാപൻ, മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്, യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഷിബു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.