ചാവക്കാട്: എസ്ഡിപിഐ നേതാക്കളുടെ നിർദേശങ്ങൾ അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു.പുന്നയിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിന്റെ കുുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൾക്ക് സുഖവാസം ഒരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് പറഞ്ഞ വേണുഗോപാൽ മുഴുവൻ പ്രതികളെയും പിടിക്കണമെന്നും ആവശ്യപ്പെട്ടു.എഐസിസിയും കെപിസിസിയും നൗഷാദിന്റെ കുടുംബത്തെ സഹായിക്കാൻ ഉണ്ടാകും. ടി.എൻ.പ്രതാപൻ എംപി, ഡിസിസി ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ്, മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.