തൃശൂർ: ചാവക്കാട്ട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമെന്ന് എഐസിസി ജനറൽസ സെക്രട്ടറി ഉമ്മൻ ചാണ്ടി. നൗഷാദിനെ എസ്ഡിപിഐ പ്രവർത്തകർ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്നും യഥാർഥ പ്രതികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.അറസ്റ്റ് വൈകിയാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
നൗഷാദിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടങ്കിൽ പോലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കൊല്ലപ്പെട്ട നൗഷാദിന്റെ വസതിയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.