ചരിത്രങ്ങളുടെ രാജകുമാരൻ… യു​​എ​​സ് ഓ​​പ്പ​​ണ്‍ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​ന്

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: ടെ​​​​​ന്നീ​​​​​സ് കോ​​​​​ർ​​​​​ട്ടി​​​​​ൽ രാ​​​​​ജാ​​​​​ക്ക​​​​ന്മാ​​​​​രു​​​​​ടെ രാ​​​​​ജാ​​​​​വാ​​​​​യി സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച്. 2023 യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ആ​​​​​ർ​​​​​ത​​​​​ർ ആ​​​​​ഷെ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ​​​ ന​​​​​ട​​​​​ന്ന ഫൈ​​​​​ന​​​​​ലി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ കി​​​​​രീ​​​​​ട​​ധാ​​​​​ര​​​​​ണം. സ്കോ​​​​​ർ: 6-3, 7-6 (7-5), 6-3.

ക​​​​​രി​​​​​യ​​​​​റി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ 24-ാം ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ട​​​​​മാ​​​​​ണി​​ത്. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​എ​​​​​ന്ന നേ​​​​​ട്ടം 2023 വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണി​​​​​ലൂ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ജോ​​​​​ക്കോ​​​​​വി​​​​​ച്ച്, റി​​​​​ക്കാ​​​​​ർ​​​​​ഡ് പു​​​​​തു​​​​​ക്കി.

ആ​​​​​ദ്യ ര​​​​​ണ്ടു സെ​​​​​റ്റും നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷം ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​ഫൈ​​​​​ന​​​​​ലി​​​​​ൽ തോ​​​​​റ്റി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന ച​​​​​രി​​​​​ത്രം ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​യും ജോ​​​​​ക്കോ​​​​​വി​​​​​ച്ച് തു​​​​​ട​​​​​ർ​​​​​ന്നു. ഓ​​​​​പ്പ​​​​​ണ്‍ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഒ​​​​​രു സീ​​​​​സ​​​​​ണ്‍ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ജ​​​​​യം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2023 സീ​​​​​സ​​​​​ണ്‍ ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ 17 ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ജ​​​​​യി​​​​​ച്ചു.

36 വ​​​​​യ​​​​​സ് 111 ദി​​​​​നം

യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കൂ​​​​​ടി​​​​​യ താ​​​​​രം എ​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​വും ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2023 യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ട്രോ​​​​​ഫി​​​​​യി​​​​​ൽ മു​​​​​ത്തം​​​​​വ​​​​​യ്ക്കു​​​​​ന്പോ​​​​​ൾ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നു പ്രാ​​​​​യം 36 വ​​​​​യ​​​​​സും 111 ദി​​​​​ന​​​​​വും. മു​​​​​പ്പ​​​​​ത്താ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ 36-ാം ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​ഫൈ​​​​​ന​​​​​ലാ​​​​​യി​​​​​രു​​​​​ന്നു 2023 യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍.

മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റ് കോ​​​​​ർ​​​​​ട്ടി​​നൊ​​​​​പ്പം

ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​സിം​​​​​ഗി​​​​​ൾ​​​​​സ് നേ​​​​​ട്ട​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഇ​​​​​തി​​​​​ഹാ​​​​​സ വ​​​​​നി​​​​​താ താ​​​​​രം മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റ് കോ​​​​​ർ​​​​​ട്ടി​​​​​നൊ​​​​​പ്പ​​​​​വും ജോ​​​​​ക്കോ​​​​​വി​​​​​ച്ചെ​​​​​ത്തി. 1960-73 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ 24 ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റ് കോ​​​​​ർ​​​​​ട്ട് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. 11 ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍, അ​​​​​ഞ്ച് ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍, മൂ​​​​​ന്ന് വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍, അ​​​​​ഞ്ച് യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് 24 ഗ്രാ​​​​​ൻ​​​​​സ്‌​​​​ലാം ​മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റ് കോ​​​​​ർ​​​​​ട്ട് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

2009, 2010, 2017

2008ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ലൂ​​ടെ ക​​ന്നി ഗ്രാ​​ൻ​​സ്‌​ലാം ​നേ​​ടി​​യ​​ശേ​​ഷം ജോ​​ക്കോ​​വി​​ച്ചി​​ന് ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ടം ഇ​​ല്ലാ​​തി​​രു​​ന്ന​​ത് മൂ​​ന്ന് സീ​​സ​​ണി​​ൽ മാ​​ത്രം. 2009, 2010, 2017 സീ​​സ​​ണു​​ക​​ളി​​ലാ​​യി​​രു​​ന്നു അ​​ത്.

2020, 2022

2020ൽ ​​കോ​​വി​​ഡി​​നെ തു​​ട​​ർ​​ന്ന് വിം​​ബി​​ൾ​​ഡ​​ണ്‍ ന​​ട​​ന്നി​​ല്ല. കോ​​വി​​ഡ് വാ​​ക്സി​​ൻ എ​​ടു​​ത്തി​​ല്ലെ​​ന്ന പേ​​രി​​ൽ 2022ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്ക​​പ്പെ​​ടു​​ക​​യും യു​​എ​​സ് ഓ​​പ്പ​​ണി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

2005

നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് 2005 മു​​ത​​ലാ​​ണ് ഗ്രാ​​ൻ​​സ്‌​ലാം ​പോ​​രാ​​ട്ട രം​​ഗ​​ത്ത് എ​​ത്തി​​യ​​ത്. 2005ൽ ​​വിം​​ബി​​ൾ​​ഡ​​ണ്‍, യു​​എ​​സ് ഓ​​പ്പ​​ണ്‍ മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ച​​താ​​യി​​രു​​ന്നു ഗ്രാ​​ൻ​​സ്‌​ലാം ​വേ​​ദി​​യി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​നം. 2006ൽ ​​ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. 2007 യു​​എ​​സ് ഓ​​പ്പ​​ണി​​ലാ​​ണ് ആ​​ദ്യ​​മാ​​യി ഒ​​രു ഗ്രാ​​ൻ​​സ്‌​ലാം ​ഫൈ​​ന​​ൽ ക​​ളി​​ച്ച​​ത്.

2008

2008 ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ലൂ​​ടെ​​യാ​​ണ് ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ട നേ​​ട്ടം ജോ​​ക്കോ​​വി​​ച്ച് ആ​​രം​​ഭി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ 10 ത​​വ​​ണ നേടി.

ജോക്കോവിച്ച് സ്‌ലാം

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ – 10
ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ – 03
വിം​​ബി​​ൾ​​ഡ​​ണ്‍ – 07
യു​​എ​​സ് ഓ​​പ്പ​​ൺ – 04

ഗ്രാ​​ൻ​​സ്‌​ലാം ​കി​​രീ​​ടം

(പു​​രു​​ഷ, വ​​നി​​താ സിംഗിൾസ്)

​നൊവാക് ജോ​​ക്കോ​​വി​​ച്ച് 24
മാ​​ർ​​ഗ​​ര​​റ്റ് കോ​​ർ​​ട്ട് 24
സെ​​റീ​​ന വി​​ല്യം​​സ് 23
റാ​​ഫേ​​ൽ ന​​ദാ​​ൽ 22
സ്റ്റെ​​ഫി ഗ്രാ​​ഫ് 22

Related posts

Leave a Comment