റിച്ചാർഡ് ജോസഫ്
സമൂഹജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും മൂലം സമ്മർദങ്ങൾ അനുഭവിക്കാത്ത മനുഷ്യർ വളരെ കുറവാണ്.
ഒന്നുരണ്ടുപതിറ്റാണ്ടുമുൻപുവരെ സമ്മർദങ്ങൾ മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന ഒന്നായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
എന്നാൽ അടുത്തകാലത്ത് നടന്ന മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത് കൊച്ചുകുഞ്ഞുങ്ങൾപോലും ചെറുതും വലുതുമായ മാനസിക സമ്മർദങ്ങൾക്ക് അടിമകളാകുന്നുവെന്നാണ്.
സാമൂഹ്യജീവിതത്തിൽ വന്ന മാറ്റങ്ങളും ജീവിത നിലവാരത്തിന്റെ പ്രത്യേകതകളുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്.
കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യാപ്രവണത വർധിച്ചുവരുന്നതായി കണ്ടെ ത്തിയിട്ടുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണും മറ്റ് സാമൂഹ്യനിയന്ത്രണങ്ങളും കുട്ടികളിലെയും കൗമാരക്കാരിലെയും ആത്മഹത്യാ നിരക്ക് വർധിപ്പിച്ചതായും വിലയിരുത്തപ്പെടുന്നു.
ആത്മഹത്യചെയ്യാൻ ഓരോ കാരണങ്ങൾ
കുട്ടികളും കൗമാരക്കാരും എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു? പ്രശ്നങ്ങളെ എങ്ങനെ ശാസ്ത്രീയമായി സമീപിക്കാം? എന്നിങ്ങനെ നീളുന്ന നിരവധി ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്.
കുട്ടികളും കൗമാരക്കാരും ആത്മഹത്യ ചെയ്യുന്നതിനു സങ്കീർണമായ ജൈവിക മാനസിക സാമൂഹ്യ കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
കൗമാരകാലം ശാരീരികവും മാനസികവും സാമൂഹ്യവുമായ സവിശേഷ വികാസത്തിന്റെ കാലഘട്ടമാണ്.
വിഷയങ്ങളെ വിചാരപരമായി സമീപിക്കുന്നതിനുപകരം വികാരപരമായി സമീപിക്കുന്ന സ്വഭാവരീതിയാണ് ഈ പ്രായക്കാർക്കുള്ളത്.
വരുംവരായ്കകൾ ചിന്തിക്കാതെ എടുത്തുചാടിയുള്ള തീരുമാനങ്ങൾ അവരെ തിരുത്താൻ കഴിയാത്ത പ്രതിസന്ധികളിലേക്കു തള്ളിവിടും.
ആഗോളതലത്തിൽ 10 മുതൽ 20 ശതമാനം വരെ കൗമാരക്കാർ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെ ന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്.
15 മുതൽ 19 വയസുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ പ്രധാന മാനസികാരോഗ്യ പ്രശ്നമായി കണക്കാക്കുന്നത് വിഷാദമാണ്.
ഉത്കണ്ഠ, ഭയം, വൈകാരികമായ വൈകല്യങ്ങൾ തുടങ്ങിയവ പഠനത്തെയും സഹപാഠികളുമായും അധ്യാപകരുമായുള്ള ബന്ധത്തെയുമെല്ലാം സാരമായി ബാധിക്കുന്നു.
സമ്മർദങ്ങളുടെ ഫലമായി കുട്ടികളിലുണ്ടാ കുന്ന സാമൂഹിക പിന്മാറ്റം ഒറ്റപ്പെടലിലേക്കും ഏകാന്തതയിലേക്കും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ അവരെ നയിച്ചേക്കാം.
സോഷ്യൽ മീഡിയ വില്ലൻ
ഒന്നിലധികം ഘടകങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ഗൗരവമായി ബാധിക്കുന്നുണ്ട്. തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം, സമപ്രായക്കാരുമായി ഇടപെടുന്നതിലെ സമ്മർദം,
ലൈംഗിക അതിക്രമങ്ങൾ, സാന്പത്തികപ്രശ്നങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ കൗമാരപ്രായത്തിൽ സമ്മർദങ്ങൾക്കു കാരണമാകുന്ന ഘടകങ്ങളാണ്.
സോഷ്യൽ മീഡിയയുടെ സ്വാധീനം ഇന്ന് കൗമാരക്കാരിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.
കൗമാരപ്രായത്തിൽ ഉയർന്നു വരുന്ന വൈകാരിക വൈകല്യങ്ങളും മാനസിക സമ്മർദത്തിലേക്കു നയിക്കാം.
ഇന്നു കുട്ടികൾ വളരെ നേരത്തെതന്നെ മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ചു തുടങ്ങുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളെ ആത്മഹത്യയിലേക്കു വരെ തള്ളിവിടുന്നതായി സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു.
മദ്യം, മയക്കു മരുന്നുകൾ തുടങ്ങിയ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്.12-13 വയസിൽ കേരളത്തിൽ ഒരു വിഭാഗം കുട്ടികൾ ഇത്തരം ലഹരി ഉപയോഗങ്ങൾക്ക് അടിമകളാകുന്നുവെന്നും കണ്ടെ ത്തിയിട്ടുണ്ട ്.
കോവിഡും ലോക്ഡൗണും തുടർന്നുള്ള ഏകാന്തതയുമെല്ലാം കുട്ടികൾക്ക് അമിത സമ്മർദമുണ്ട ാക്കിയിട്ടുണ്ടെന്നതും കാണാതെ വയ്യ.
മുൻവർഷങ്ങളെ അപേക്ഷിച്ച് കൗമാരക്കാരിൽ ആത്മഹത്യാ പ്രവണത വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആത്മഹത്യാ നിരക്ക് ഞെട്ടിക്കുന്നത്
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യാ നിരക്ക് ഞെട്ടിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ നിയന്ത്രണങ്ങളും നിർദേശങ്ങളും ഇഷ്ടപ്പെടാത്തതും മാനസിക സംഘർഷവും ലഹരി ഉപയോഗവുമെല്ലാം കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്നുണ്ട ്.
ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണിന്റെയും ഉപയോഗം കുട്ടികളിൽ നയന്ത്രിക്കണം. രക്ഷിതാക്കൾക്കു സാങ്കേതിക പരിജ്ഞാനം നൽകിയും പരീക്ഷാ പേടി മാറ്റാൻ പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിച്ചും ഈ അവസ്ഥയെ മറികടക്കണം. – ഡിജിപി അനിൽകാന്ത്
കുട്ടികളിലെ ആത്മഹത്യാ കണക്ക്
2019 – 230, 2020 – 311, 2021 -345
മാനസികസംഘർഷം കാരണം
2019 -30.9%, 2020 -25.7%, 2021 – 27.8%
കുടുംബപ്രശ്നങ്ങൾ കാരണം
2019- 17.8%, 2020 -25.1%, 2021 -17.7%
നിയന്ത്രണങ്ങൾ ഇഷ്ടപ്പെടാത്തത് മൂലം
2019 -5.2%, 2020 -9.3%, 2021 -13.9%
പ്രണയ പരാജയം കാരണം
9-10%
കുടുംബാംഗങ്ങളുമായുള്ള തർക്കം കാരണം
8-16%
പഠിക്കാനുള്ള പ്രശ്നങ്ങൾ കാരണം
8-10.5