തിരുവനന്തപുരം: മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് എൻ. പ്രശാന്ത് ഐഎഎസ്. മേഴ്സിക്കുട്ടിയമ്മക്ക് മറുപടി ഉണ്ടോ എന്ന ചോദ്യത്തിന് അത് ആരാണെന്നായിരുന്നു ഫേസ്ബുക്കിലൂടെ പ്രശാന്തിന്റെ മറുചോദ്യം.
അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാൾ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ പുലർത്തേണ്ട സാമാന്യ മര്യാദയും സർവീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്തെന്നാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.