നരബലി ഹൗസ്..! ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ വീ​ടു​തേ​ടി എത്തുന്നവർക്ക്  യാ​ത്രാ ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ർ; മറ്റ് ചില ഓഫറുകൾ ‌ ഇങ്ങനെ…


പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​രി​ല്‍ ന​ര​ബ​ലി ന​ട​ന്ന ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ വീ​ടു​തേ​ടി വി​ദൂ​ര​ങ്ങ​ളി​ല്‍ നി​ന്നു​പോ​ലും ആ​ളു​ക​ളെ​ത്തു​ന്നു.

ഇ​ത​ര ജി​ല്ല​ക​ളി​ല്‍ നി​ന്ന് ബ​സി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​ല​ന്തൂ​ര്‍ എ​ന്ന സ്ഥ​ലം എ​വി​ടെ​യെ​ന്നു മു​ന്‍ പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​ണ് എ​ത്തു​ന്ന​വ​രി​ലേ​റെ​യും ഇ​വ​ര്‍​ക്കു വ​ഴി​കാ​ട്ടി​യാ​കാ​ന്‍ ഇ​ല​ന്തൂ​ര്‍ ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍ രം​ഗ​ത്തു​വ​ന്നു.

‌50 രൂ​പ ന​ല്‍​കി​യാ​ല്‍ യാ​ത്ര​ക്കാ​രു​മാ​യോ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് പൈ​ല​റ്റാ​യോ ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ വീ​ട്ടി​ലെ​ത്താ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ വീ​ടു​വ​രെ 50 രൂ​പ എ​ന്നെ​ഴു​തി​യ പോ​സ്റ്റ​റു​മാ​യി ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ഇ​ന്ന​ലെ സ്റ്റാ​ന്‍​ഡി​ലെ​ത്തി. ഞാ​യ​റാ​ഴ്ച കൂ​ടി​യാ​യി​രു​ന്ന​തി​നാ​ല്‍ ഇ​ന്ന​ലെ ഇ​വി​ടേ​ക്ക് വ​ന്‍​തി​ര​ക്കാ​ണ് ഉ​ണ്ടാ​യ​ത്.

വീ​ട്ടു​പ​രി​സ​ര​ത്തേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടാ​ത്ത​തി​നാ​ല്‍ സ​മീ​പ വീ​ടു​ക​ളു​ടെ പു​ര​യി​ട​ങ്ങ​ളി​ല്‍ ക​യ​റി നി​ന്ന് സ്ഥ​ല​വീ​ക്ഷ​ണം ന​ട​ത്തി ചി​ത്ര​ങ്ങ​ളെ​ടു​ത്തു മ​ട​ങ്ങു​ക​യാ​ണ് ഏ​റെ​പ്പേ​രും.

Related posts

Leave a Comment