ന്യൂഡൽഹി: രാജ്യത്തെ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാന്‍ സമയപരിധി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ഷാ പറഞ്ഞു.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് രാഹുൽസ ഗാന്ധിക്കെന്നും ഷാ ആരോപിച്ചു. ജാര്‍ഖണ്ഡിലെ ചക്രധര്‍പുറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെയും നക്സല്‍വാദത്തെയും പിഴുതുകളയുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നിവയെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണെന്നും ഷാ പറഞ്ഞു.